"ഓസ്‌ട്രേലിയയ്‌ക്കെതിരെ ഉള്ളത് റിഹേഴ്സൽ മത്സരമായി ഞങ്ങൾ കാണുന്നില്ല"; തുറന്നടിച്ച് രോഹിത്ത് ശർമ്മ

ഈ മാസം 19 ആം തിയതി മുതൽ ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരെ ഉള്ള ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ താരങ്ങൾ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ സാധ്യത ഉള്ള ടീം അത് ഓസ്‌ട്രേലിയ ആണ്. മികച്ച പ്രകടനമാണ് ടെസ്റ്റിൽ അവർ നടത്തുന്നത്. കഴിഞ്ഞ തവണ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കപ്പ് ജേതാക്കളായത് അവരാണ്. ഇത്തവണ ഇന്ത്യയുടെ പ്രധാന എതിരാളികളും അവർ തന്നെയാണ്.

ബംഗ്ലാദേശ് ഇത്തവണ അവരുടെ മികച്ച ടീം ആയിട്ട് തന്നെയാണ് ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് അവർ നിൽക്കുന്നതും. ഇപ്പോൾ നടക്കാൻ പോകുന്ന മത്സരം ഓസ്‌ട്രേലിയയ്‌ക്കെതിരെ ഉള്ള റിഹേഴ്സൽ മത്സരമായി കാണരുത് എന്ന് രോഹിത്ത് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.

രോഹിത്ത് ശർമ്മ പറയുന്നത് ഇങ്ങനെ:

” ഞങ്ങൾ ഒരിക്കലും ഒരു മത്സരവും എളുപ്പമായി കണ്ടിട്ടില്ല. എല്ലാ മത്സരവും ഞങ്ങൾക്ക് പ്രധാനമാണ്. ബംഗ്ലാദേശിനെതിരെ നടക്കാൻ പോകുന്നത് ഒരിക്കലും ഓസ്‌ട്രേലിയയ്‌ക്കെതിരെ ഉള്ള മത്സരത്തിന്റെ റിഹേഴ്സൽ അല്ല. അങ്ങനെ ഒരു മത്സരത്തെയും ഞങ്ങൾ സമീപിക്കില്ല” രോഹിത്ത് ശർമ്മ പറഞ്ഞു.

നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശുമായുള്ള പരമ്പര ഇന്ത്യയ്ക്ക് ഫൈനൽ പ്രവേശിക്കുന്നതിന് വേണ്ടിയുള്ള നിർണായകമായ മത്സരമാണ്.

Latest Stories

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി