ഈ മാസം 19 ആം തിയതി മുതൽ ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരെ ഉള്ള ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ താരങ്ങൾ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ സാധ്യത ഉള്ള ടീം അത് ഓസ്ട്രേലിയ ആണ്. മികച്ച പ്രകടനമാണ് ടെസ്റ്റിൽ അവർ നടത്തുന്നത്. കഴിഞ്ഞ തവണ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കപ്പ് ജേതാക്കളായത് അവരാണ്. ഇത്തവണ ഇന്ത്യയുടെ പ്രധാന എതിരാളികളും അവർ തന്നെയാണ്.
ബംഗ്ലാദേശ് ഇത്തവണ അവരുടെ മികച്ച ടീം ആയിട്ട് തന്നെയാണ് ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് അവർ നിൽക്കുന്നതും. ഇപ്പോൾ നടക്കാൻ പോകുന്ന മത്സരം ഓസ്ട്രേലിയയ്ക്കെതിരെ ഉള്ള റിഹേഴ്സൽ മത്സരമായി കാണരുത് എന്ന് രോഹിത്ത് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.
രോഹിത്ത് ശർമ്മ പറയുന്നത് ഇങ്ങനെ:
” ഞങ്ങൾ ഒരിക്കലും ഒരു മത്സരവും എളുപ്പമായി കണ്ടിട്ടില്ല. എല്ലാ മത്സരവും ഞങ്ങൾക്ക് പ്രധാനമാണ്. ബംഗ്ലാദേശിനെതിരെ നടക്കാൻ പോകുന്നത് ഒരിക്കലും ഓസ്ട്രേലിയയ്ക്കെതിരെ ഉള്ള മത്സരത്തിന്റെ റിഹേഴ്സൽ അല്ല. അങ്ങനെ ഒരു മത്സരത്തെയും ഞങ്ങൾ സമീപിക്കില്ല” രോഹിത്ത് ശർമ്മ പറഞ്ഞു.
Read more
നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത്. ബംഗ്ലാദേശുമായുള്ള പരമ്പര ഇന്ത്യയ്ക്ക് ഫൈനൽ പ്രവേശിക്കുന്നതിന് വേണ്ടിയുള്ള നിർണായകമായ മത്സരമാണ്.