"27 കോടി ഞങ്ങൾ മുടക്കില്ലായിരുന്നു, പക്ഷെ ഒരൊറ്റ കാരണം കൊണ്ടാണ് പന്തിനെ സ്വന്തമാക്കിയത് "; ലക്‌നൗ സൂപ്പർ ജയന്റ്സ് ഉടമയുടെ വാക്കുകൾ വൈറൽ

ഇന്ത്യൻ പ്രീമിയർ ലീഗിലെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റ് പോകുന്ന താരമായി മാറിയിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷബ് പന്ത്. താരത്തിനെ 27 കോടി രൂപയ്ക്കാണ് ലക്‌നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. ഇന്നലെ നടന്ന മെഗാ താരലേലത്തിൽ സ്റ്റാറായത് ഋഷബ് പന്ത് തന്നെയായിരുന്നു. അടുത്ത ഐപിഎലിൽ ലക്‌നൗ സൂപ്പർ ജയന്റ്സിനു വേണ്ടി നായകന്റെയും വിക്കറ്റ് കീപ്പറിന്റെയും റോളിൽ അദ്ദേഹത്തെ കാണാൻ സാധിക്കും.

ഇന്നലെ നടന്ന മെഗാ താരലേലത്തിൽ ഏറ്റവും കൂടുതൽ താരങ്ങളെ സ്വന്തമാക്കിയ ടീമുകളിൽ മുൻപന്തയിൽ നിൽക്കുന്ന ടീമാണ് ലക്‌നൗ സൂപ്പർ ജയന്റ്സ്. വ്യക്തമായ പദ്ധതിയോടു കൂടി വന്ന ടീമിന് അവർ വിചാരിച്ച പോലെ കാര്യങ്ങൾ അനുകൂലമാക്കാൻ സാധിച്ചു. പന്തിന് ഇത്രയും കോടി മുടക്കണോ എന്ന് ടീം ഉടമയായ സഞ്ജയ് ഗോയിങ്കയോട് ചോദിച്ചിരുന്നു.

സഞ്ജയ് ഗോയിങ്ക പറയുന്നത് ഇങ്ങനെ:

“പന്തിനെ മേടിച്ച തീരുമാനം നല്ലതല്ലേ, അദ്ദേഹത്തിന് വേണ്ടി 27 കോടി വരെ ഞങ്ങൾ പോകില്ലായിരുന്നു, എന്നാൽ ഞങ്ങളുടെ ഈഗോ അതിന് സമ്മതിച്ചില്ല. ഞങ്ങൾ നോട്ടമിട്ട താരത്തിന് വേണ്ടി 25 -27 കോടി വരെ മുടക്കാൻ വേണ്ടി മാറ്റി വെച്ചിട്ടുണ്ടായിരുന്നു. പന്ത് ആണെങ്കിൽ ഞങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള താരമായിരുന്നു. അത് കൊണ്ട് അദ്ദേഹത്തെ ഞങ്ങൾ വിളിച്ചു” സഞ്ജയ് ഗോയിങ്ക പറഞ്ഞു.

Latest Stories

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം; കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്

മുഖ്യമന്ത്രി ആര്?; ചിത്രം തെളിയാതെ മഹാരാഷ്ട്രയിലെ മഹായുതിയുടെ പരുങ്ങല്‍; ഷിന്‍ഡെ ക്യാമ്പിന്റെ സമ്മര്‍ദ്ദം ഏറുമ്പോള്‍ അജിത് പവാറിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'

വൃത്തിയില്ലാതെ കാറ്ററിംഗ് യൂണിറ്റുകള്‍; വ്യാപക പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; 10 സ്ഥാപനങ്ങള്‍ പൂട്ടിച്ചു; 45 സ്ഥാപനങ്ങള്‍ക്ക് പിഴ; കടുത്ത നടപടി

ഇന്ത്യയ്ക്ക് മേലുള്ള ആ വ്യാമോഹം അവസാനിച്ചിട്ട് കൊല്ലം കുറെയായി, അതൊരിക്കല്‍ കൂടെ ഓര്‍മപ്പെടുത്തപ്പെടുകയാണ്

മോഹന്‍ലാലിനൊപ്പം സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തും; വിഷ്ണു മഞ്ചുവിന്റെ 'കണ്ണപ്പ' വരുന്നു, റിലീസ് തിയതി പുറത്ത്

"വിജയം ഉറപ്പിച്ചാണ് ഞാൻ ഇറങ്ങിയത്"; എംബാപ്പയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ആ കാര്യം ഐപിഎല്ലിൽ സംഭവിച്ചാൽ പിന്നെ ഇന്ത്യൻ നായകൻ ആ താരം, അതിനുള്ള സാമ്പിൾ ആണ് ഇന്നലെ ലേല മേശയിൽ കണ്ടത്: റോബിൻ ഉത്തപ്പ

ഐശ്വര്യയോട് എനിക്ക് നന്ദിയുണ്ട്, അവള്‍ കുഞ്ഞിനെ നോക്കുന്നതിനാല്‍ എനിക്ക് സിനിമ ചെയ്യാം: അഭിഷേക് ബച്ചന്‍

പെർത്തിൽ ഓസ്‌ട്രേലിയൻ ഡെത്ത്; തുടക്കം ഗംഭീരമാക്കി ഇന്ത്യ; ഇത് ടീം ഗെയിമിന്റെ വിജയം

'സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് അസുരന് ഇങ്ങനെയൊരു വിധി വന്നത്'; ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് കങ്കണ റണൗട്ട്