ഇന്ത്യൻ പ്രീമിയർ ലീഗിലെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റ് പോകുന്ന താരമായി മാറിയിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷബ് പന്ത്. താരത്തിനെ 27 കോടി രൂപയ്ക്കാണ് ലക്‌നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. ഇന്നലെ നടന്ന മെഗാ താരലേലത്തിൽ സ്റ്റാറായത് ഋഷബ് പന്ത് തന്നെയായിരുന്നു. അടുത്ത ഐപിഎലിൽ ലക്‌നൗ സൂപ്പർ ജയന്റ്സിനു വേണ്ടി നായകന്റെയും വിക്കറ്റ് കീപ്പറിന്റെയും റോളിൽ അദ്ദേഹത്തെ കാണാൻ സാധിക്കും.
ഇന്നലെ നടന്ന മെഗാ താരലേലത്തിൽ ഏറ്റവും കൂടുതൽ താരങ്ങളെ സ്വന്തമാക്കിയ ടീമുകളിൽ മുൻപന്തയിൽ നിൽക്കുന്ന ടീമാണ് ലക്‌നൗ സൂപ്പർ ജയന്റ്സ്. വ്യക്തമായ പദ്ധതിയോടു കൂടി വന്ന ടീമിന് അവർ വിചാരിച്ച പോലെ കാര്യങ്ങൾ അനുകൂലമാക്കാൻ സാധിച്ചു. പന്തിന് ഇത്രയും കോടി മുടക്കണോ എന്ന് ടീം ഉടമയായ സഞ്ജയ് ഗോയിങ്കയോട് ചോദിച്ചിരുന്നു.
സഞ്ജയ് ഗോയിങ്ക പറയുന്നത് ഇങ്ങനെ:
“പന്തിനെ മേടിച്ച തീരുമാനം നല്ലതല്ലേ, അദ്ദേഹത്തിന് വേണ്ടി 27 കോടി വരെ ഞങ്ങൾ പോകില്ലായിരുന്നു, എന്നാൽ ഞങ്ങളുടെ ഈഗോ അതിന് സമ്മതിച്ചില്ല. ഞങ്ങൾ നോട്ടമിട്ട താരത്തിന് വേണ്ടി 25 -27 കോടി വരെ മുടക്കാൻ വേണ്ടി മാറ്റി വെച്ചിട്ടുണ്ടായിരുന്നു. പന്ത് ആണെങ്കിൽ ഞങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള താരമായിരുന്നു. അത് കൊണ്ട് അദ്ദേഹത്തെ ഞങ്ങൾ വിളിച്ചു” സഞ്ജയ് ഗോയിങ്ക പറഞ്ഞു.