Ipl

''ഇവന്‍ എന്തൊരു അടിയാണ്'' എന്ന മട്ടിലുള്ള ഒരു എക്‌സ്പ്രഷന്‍ ലക്ഷ്മണിന്റെ മുഖത്ത് വിരിഞ്ഞിരുന്നു!

‘അപ്രവചനീയമായ ബൗണ്‍സുള്ള, റഫ് ആയ പിച്ചുകളില്‍ ഞാന്‍ ധാരാളം കളിച്ചിട്ടുണ്ട്. സ്പിന്‍ ബോളിങ്ങിനെതിരെയുള്ള എന്റെ ബാറ്റിങ്ങ് മെച്ചപ്പെട്ടത് അങ്ങനെയാണ്..’ രജത് പടീദാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്.

ടീം ഇന്ത്യ ഭാവിവാഗ്ദാനമായി കണക്കാക്കുന്ന രവി ബിഷ്‌ണോയിയുടെ ഒരോവറില്‍ 30 റണ്‍സോളം അടിച്ചുകൂട്ടാന്‍ പടീദാറിനെ സഹായിച്ചത് ആ പശ്ചാത്തലമാകാം. ടഫ് ആയ സാഹചര്യങ്ങളില്‍ ഒരു ബാറ്റര്‍ എങ്ങനെ പെര്‍ഫോം ചെയ്യുന്നു എന്നതാണ് ഏറ്റവും പ്രധാനം.

എലിമിനേറ്റര്‍ എന്ന ഡൂ ഓര്‍ ഡൈ മത്സരം. കളി നടക്കുന്നത് ചരിത്രപ്രസിദ്ധമായ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനത്തില്‍. ടീമിന്റെ കരുത്തായ ഡ്യൂപ്ലെസിയും മാക്‌സ്വെല്ലും വിരാടും പരാജയപ്പെടുന്നു. ആ സമയത്ത് പകരക്കാരനായി ടീമിലിടം നേടിയ പടീദാര്‍ വന്ന് ഒരു ബ്ലൈന്‍ഡര്‍ കളിക്കുന്നു!

കൊല്‍ക്കത്തയുടെ ചരിത്രത്തിലെ ഏറ്റവും നല്ല ഇന്നിങ്‌സ് കളിച്ച വി.വി.എസ് ലക്ഷ്മണ്‍ കളി കാണാന്‍ ഇരിക്കുന്നുണ്ടായിരുന്നു. ”ഇവന്‍ എന്തൊരു അടിയാണ് ” എന്ന മട്ടിലുള്ള ഒരു എക്‌സ്പ്രഷന്‍ ലക്ഷ്മണിന്റെ മുഖത്ത് വിരിഞ്ഞിരുന്നു!

പടീദാറിന് ഒരുപാട് ഉയരങ്ങള്‍ കീഴടക്കാനുള്ള ഇന്ധനമായി ഈ ഇന്നിംഗ്‌സ് മാറട്ടെ. ഇന്ത്യന്‍ സെലക്ടര്‍മാരുടെ തലവേദന വര്‍ദ്ധിക്കട്ടെ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം