‘അപ്രവചനീയമായ ബൗണ്‍സുള്ള, റഫ് ആയ പിച്ചുകളില്‍ ഞാന്‍ ധാരാളം കളിച്ചിട്ടുണ്ട്. സ്പിന്‍ ബോളിങ്ങിനെതിരെയുള്ള എന്റെ ബാറ്റിങ്ങ് മെച്ചപ്പെട്ടത് അങ്ങനെയാണ്..’ രജത് പടീദാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്.
ടീം ഇന്ത്യ ഭാവിവാഗ്ദാനമായി കണക്കാക്കുന്ന രവി ബിഷ്‌ണോയിയുടെ ഒരോവറില്‍ 30 റണ്‍സോളം അടിച്ചുകൂട്ടാന്‍ പടീദാറിനെ സഹായിച്ചത് ആ പശ്ചാത്തലമാകാം. ടഫ് ആയ സാഹചര്യങ്ങളില്‍ ഒരു ബാറ്റര്‍ എങ്ങനെ പെര്‍ഫോം ചെയ്യുന്നു എന്നതാണ് ഏറ്റവും പ്രധാനം.
എലിമിനേറ്റര്‍ എന്ന ഡൂ ഓര്‍ ഡൈ മത്സരം. കളി നടക്കുന്നത് ചരിത്രപ്രസിദ്ധമായ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനത്തില്‍. ടീമിന്റെ കരുത്തായ ഡ്യൂപ്ലെസിയും മാക്‌സ്വെല്ലും വിരാടും പരാജയപ്പെടുന്നു. ആ സമയത്ത് പകരക്കാരനായി ടീമിലിടം നേടിയ പടീദാര്‍ വന്ന് ഒരു ബ്ലൈന്‍ഡര്‍ കളിക്കുന്നു!
കൊല്‍ക്കത്തയുടെ ചരിത്രത്തിലെ ഏറ്റവും നല്ല ഇന്നിങ്‌സ് കളിച്ച വി.വി.എസ് ലക്ഷ്മണ്‍ കളി കാണാന്‍ ഇരിക്കുന്നുണ്ടായിരുന്നു. ”ഇവന്‍ എന്തൊരു അടിയാണ് ” എന്ന മട്ടിലുള്ള ഒരു എക്‌സ്പ്രഷന്‍ ലക്ഷ്മണിന്റെ മുഖത്ത് വിരിഞ്ഞിരുന്നു!
പടീദാറിന് ഒരുപാട് ഉയരങ്ങള്‍ കീഴടക്കാനുള്ള ഇന്ധനമായി ഈ ഇന്നിംഗ്‌സ് മാറട്ടെ. ഇന്ത്യന്‍ സെലക്ടര്‍മാരുടെ തലവേദന വര്‍ദ്ധിക്കട്ടെ..
— Guess Karo (@KuchNahiUkhada) May 25, 2022
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍