അയര്‍ലന്‍ഡിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാത്തതിലെ നിരാശ പരസ്യമാക്കി രാഹുല്‍ തെവാട്ടിയ. ‘പ്രതീക്ഷകള്‍ വേദനിപ്പിക്കും’ എന്നാണ് ഗുജറാത്ത് ടൈറ്റന്‍സ് ഓള്‍റൗണ്ടര്‍ ട്വീറ്റ് ചെയ്തത്.
ഐപിഎല്ലിലെ ചില മികച്ച സീസണുകള്‍ക്ക് ശേഷം താരത്തിന് ടീമിലിടം കിട്ടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. ഗുജറാത്തിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും താരത്തിനായിരുന്നു.
ഇപ്പോഴിതാ താരത്തിനൊരു ഉപദേശവുമായി എത്തുകയാണ് സുനിൽ ഗവാസ്‌ക്കർ. “രാഹുൽ തെവാട്ടിയ, ഐസ് കൂൾ മനുഷ്യാ. അവനെ പോലൊരു താരം ടീമിൽ സ്ഥാനം അർഹിച്ചിരുന്നു. അതിനാൽ തന്നെ 15-ന് പകരം 16 പേരെ ടീമിലെടുക്കുക. കാരണം സ്ഥിരമായി നന്നായി കളിക്കുന്ന ഒരാളെ ടീമിൽ എടുക്കാത്തത് ബുദ്ധിമുട്ടാണ്, ” ഇന്നലത്തെ മത്സരത്തിനിടെ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
ആവശ്യമെങ്കിൽ ടീമുകൾക്ക് ഒരു കളിക്കാരനെ അധികമായി തിരഞ്ഞെടുക്കാമെന്ന് ഗവാസ്‌കർ നിർദ്ദേശിച്ചു. ” ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും തിരഞ്ഞെടുക്കാതിരിക്കുന്നത് ശരിയല്ല, അയാൾ ടീമിൽ എന്തായാലും വേണം. അയർലണ്ടിലേക്ക് അയാളെ കൊണ്ടുപോകാമായിരുന്നു.”
അതേസമയം, മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത് യുവതാരത്തിന് ചില നിർദ്ദേശങ്ങൾ നൽകി, ട്വിറ്ററിലല്ല കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു.
“ഒരുപാട് കഴിവുള്ള താരങ്ങൾ ഉള്ളപ്പോൾ സംഭവിക്കുന്നതാണിത്. കോച്ച് രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമ്മയും ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങൾ മുൻനിർത്തി തങ്ങളുടെ താരങ്ങളെ തിരഞ്ഞെടുക്കണം.”
Read more
“ട്വിറ്ററിന് പകരം ഞാൻ പറയും, ഫോക്കസ് ചെയ്യുക, പ്രകടനം നടത്തുക, അടുത്ത തവണ നിങ്ങളുടെ സമയം വരുമ്പോൾ, ആർക്കും നിങ്ങളെ ഉപേക്ഷിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുക.”