ആ കാര്യം ഓർത്തിട്ട് എനിക്ക് ഇപ്പോൾ തന്നെ പേടിയുണ്ട്, എന്ത് ചെയ്യണം എന്ന് അറിയില്ല: വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ- എബി ഡിവില്ലിയേഴ്‌സുമായി നടത്തിയ അഭിമുഖത്തിൽ കരിയറിൽ സംഭവിച്ച ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. സഞ്ജുവുമായി തന്റെ യുട്യൂബ് ചാനലിൽ നടത്തിയ അഭിമുഖത്തിൽ ഡിവില്ലിയേഴ്‌സ് മലയാളം സംസാരിച്ച് സഞ്ജുവിനെ ഞെട്ടിക്കുക വരെ ചെയ്തിരുന്നു.

ടി 20 ബാറ്റിംഗിൽ താൻ ഇപ്പോൾ കൂടുതൽ റിലാക്സ് ചെയ്താണ് കളിക്കുന്നത് എന്നും വ്യക്തിഗത സ്കോർ ഉയർത്തുക എന്ന ലക്ഷ്യത്തെക്കാൾ ടീം എന്ന ലക്‌ഷ്യം മാത്രമാണ് തന്റെ മുന്നിൽ ഉള്ളത് എന്നാണ് സഞ്ജു പറഞ്ഞത്. അഭിമുഖത്തിൽ തനിക്ക് ഒഴുക്കിനൊപ്പം നീന്താനാണ് ഇഷ്ടം എന്നും എതിർ ബോളർമാർക്ക് എതിരെ ആധിപത്യം സ്ഥാപിച്ച് കളിക്കാനുള്ള ശൈലി ഇഷ്ടപെടുന്നു എന്നുമാണ് സഞ്ജു പറഞ്ഞത്.

ഇത് കൂടാതെ വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ തന്റെ എതിരാളിയായി ഗുജറാത്ത് ടൈറ്റൻസിൽ കളിക്കുന്ന ജോസ് ബട്ട്ലറെക്കുറിച്ചും സഞ്ജു സംസാരിച്ചു. അദ്ദേഹത്തെ എങ്ങനെ തടയും എന്ന് ഓർത്തിട്ട് ഇപ്പോൾ തന്നെ ഭയം തോന്നുന്നു എന്നാണ് സഞ്ജു പറഞ്ഞത്. ” ജോസിനെ എങ്ങനെ തടയും എന്ന കാര്യം ഓർക്കുമ്പോൾ ഇപ്പോൾ തന്നെ ഭയം തോന്നുന്നു. ടി 20 ക്രിക്കറ്റിലെ ബോസ് നിങ്ങൾക്ക് എതിരെ വന്നു നിങ്ങൾക്ക് എതിരെ ബാറ്റ് ചെയ്യുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്നോർക്കുമ്പോൾ ടെൻഷൻ ഉണ്ട്.” സഞ്ജു പറഞ്ഞു.

സഞ്ജുവിന്റെ കീഴിൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗം ആയി നിന്ന് ടീമിന്റെ നട്ടെല്ല് ആയിരുന്ന ബട്ട്ലറെ ഇത്തവണത്തെ മെഗാ ലേലത്തിലാണ് ടീമിന് നഷ്ടമായത്. 15 . 75 കോടി രൂപക്ക് രാജസ്ഥാൻ താരത്തെ ഗുജറാത്ത് പാളയത്തിൽ എത്തിക്കുക ആയിരുന്നു.

May be an image of text