പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: അടുത്ത വര്‍ഷം ഐപിഎല്‍ കടല്‍കടക്കും

അടുത്ത വർഷം എെപിഎൽ വിദേശത്ത് നടത്തുമെന്നു റിപ്പോർട്ട്. ഇ​ന്ത്യ​യി​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സാഹചര്യത്തിലാണ് രാജ്യത്തിനു പുറത്തേക്ക് എെപിഎല്ലിന്റെ വേദി മാറ്റാനായി ആലോചിക്കുന്നത്. ടൈം​സ് ഓ​ഫ് ഇ​ന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അ​ടു​ത്ത പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് 2019ലെ ഏ​പ്രി​ൽ- മേ​യ് മാ​സത്തിലായിരിക്കും നടക്കുക. ഇതേ സമയം തന്നെയാണ് സാധാരണ എെപിഎൽ നടത്തുന്നത്. അതു കൊണ്ട് ദ​ക്ഷി​ണാ​ഫ്രി​ക്കയിൽ വച്ച് എെപിഎൽ നടത്താന്നാണ്ബിസിസിഎെ ആലോചിക്കുന്നത്.

ഇതിനു മുമ്പ് ദ​ക്ഷി​ണാ​ഫ്രി​ക്ക 2009 ൽ എെപിഎൽ വേ​ദി​യാ​യി​രു​ന്നു. ഇം​ഗ്ല​ണ്ടിനെ മറികടന്നാണ് അന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക എെപിഎൽ മത്സരങ്ങൾക്ക് വേദിയായി മാറിയത്. ഇതു കൂടാതെ 2014ൽ ആ​ദ്യ ര​ണ്ടാ​ഴ്ച​യി​ലെ ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ യു​എ​ഇ​യി​ലാണ് നടത്തിയത്. ആ വർഷം ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്ന സാഹചര്യം പരിഗണിച്ചായിരുന്നു ഇത്. പിന്നീട് മത്സരങ്ങൾ ഇ​ന്ത്യ​യി​ലേ​ക്കു ത​ന്നെ മാ​റ്റിയിരുന്നു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കുന്ന സമയമാണ് ഏ​പ്രി​ൽ മേ​യ് മാ​സമെന്നത് എെപിഎൽ നടത്തുന്നതിനു ബി​സി​സി​ഐ​ക്കു വെല്ലുവിളിയാണ്. ഇതു കൂടാതെ ലോ​ക​ക​പ്പി​ന്‍റെ മ​ത്സ​ര​ക്ര​മം കൂടി പരിഗണിക്കും. ബി​സി​സി​ഐ വേ​ദി മാ​റ്റു​ന്ന കാര്യത്തിൽ തീ​രു​മാ​നം എടുത്തിട്ടില്ല. ധാരാളം സമയമുള്ളതിനാൽ ഇക്കാര്യമെല്ലാം പരിഗണിച്ചു മാത്രമേ ബി​സി​സി​ഐ വിഷയത്തിൽ തീരുമാനം എടുക്കൂ.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം