വിശ്രമം വിശ്രമം വിശ്രമം, ഇന്ത്യ ഈ വർഷം കളിച്ച മത്സരങ്ങളിൽ അവൻ ഭാഗമായത് 34 % പോരാട്ടങ്ങളിൽ മാത്രം; സൂപ്പർ താരത്തിന്റെ റെസ്റ്റ് ആവശ്യത്തിനെതിരെ സഞ്ജയ് മഞ്ജരേക്കർ

ബ്രോഡർ-ഗവാസ്‌കർ ട്രോഫി 2024-25ലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിനായി ഒറ്റയാള് പോരാട്ടമാണ് നടത്തുന്നത്. അഡ്‌ലെയ്ഡ് ടെസ്റ്റിൽ സഹതാരങ്ങൾ അധികം പിന്തുണ നൽകാത്ത സാഹചര്യത്തിൽ പോലും ബുംറ നന്നായി പന്തെറിഞ്ഞിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിൽ മികച്ച ഫിറ്റ്‌നസ് നിലനിർത്താൻ ബുംറയ്ക്ക് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ വിശ്രമം നൽകിയിരുന്നു.

ന്യൂസിലൻഡിനെതിരെ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ തിരിച്ചെത്തിയ പേസർ, അവിടെയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിച്ച ബുംറ ആയിരുന്നു മത്സരത്തിലെ പ്രകടനത്തിന് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ പരാജയപ്പെട്ട രണ്ടാം ടെസ്റ്റിലും ബുംറ നാല് വിക്കറ്റ് നേടി. ബുംറക്ക് ഒരു ടെസ്റ്റിൽ എങ്കിലും വിശ്രമ നൽകണം എന്ന് പറയുമ്പോൾ അവിടെ ചില കണക്കുകൾ നിരത്തിയിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കർ.

“ഇന്ത്യൻ ക്രിക്കറ്റ് ബുംറയെ നന്നായി തന്നെ പരിപാലിക്കുന്നുണ്ട്. ഞാൻ ഇത് മുമ്പും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യ കളിച്ച അന്താരാഷ്ട്ര മത്സരങ്ങളിൽ കുറച്ച് മാത്രമേ സ്റ്റാർ പേസർ കളിചിട്ടുല്. ടീം ക്രിക്കറ്റ് കളിച്ചതിൻ്റെ 34 ശതമാനം മാത്രമേ ബുംറ കളിച്ചിട്ടുള്ളൂ,” മഞ്ജരേക്കർ ഇഎസ്‌പിഎൻ ക്രൈക്ഇൻഫോയോട് പറഞ്ഞു

“ബുംറക്ക് അനാവശ്യമായ വിശ്രമം നൽകരുത്. അത് അവന് മാത്രമല്ല ടീമിനും നാശമാണ്. ടെസ്റ്റിലൊക്കെ അവന് ഇല്ലാത്ത സാഹചര്യം ഇന്ത്യൻ ടീമിന് ആ പരമ്പര തന്നെ മറക്കേണ്ടതായി വരും.” അദ്ദേഹം പറഞ്ഞു.

പരിക്ക് കാരണം മൂന്നാം ടെസ്റ്റിൽ ബുംറ കളിക്കില്ല എന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് സഞ്ജയ് മഞ്ജരേക്കർ പ്രതികരണം അറിയിച്ചത്.

Latest Stories

'കാരുണ്യ'യില്‍ കുടിശിക 408 കോടി രൂപ! പ്രതിസന്ധിയിലാക്കുമോ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി?

ആ കാര്യം ഓർത്തിട്ട് എനിക്ക് ഇപ്പോൾ തന്നെ പേടിയുണ്ട്, എന്ത് ചെയ്യണം എന്ന് അറിയില്ല: വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

'മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അർജുൻ സിനിമ കാണുന്നത് തുടർന്നു'; നടൻ പറഞ്ഞതെല്ലാം നുണയെന്ന് പൊലീസ്, വാദങ്ങൾ പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു

അന്ന് സ്മിത്തിന്റെ ബുദ്ധി അശ്വിൻ കറക്കി ദൂരെയെറിഞ്ഞു, അവനെക്കാൾ തന്ത്രശാലിയായ ഒരു താരം ഇന്ന് ലോകത്തിൽ ഇല്ല; ഇതിഹാസ സ്പിന്നറുടെ പാടവം വെളിപ്പെടുത്തി മുഹമ്മദ് കൈഫ്

'പൂരം കലക്കിയത് തിരുവമ്പാടി, ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പ്'; ഡിജിപി തള്ളിക്കളഞ്ഞ എഡിജിപിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

ടി 20 യിലെ ഏറ്റവും മികച്ച 5 ഫാസ്റ്റ് ബോളർമാർ, ലിസ്റ്റിൽ ഇടം നേടാനാകാതെ ജസ്പ്രീത് ബുംറയും ഷഹീൻ ഷാ അഫ്രീദിയും; ആകാശ് ചോപ്ര പറഞ്ഞ കാരണം ഇങ്ങനെ

ലോകസഭ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം പലരെയും ആകുലപ്പെടുത്തുന്നു; ബിഡിജെഎസ് എക്കാലത്തും ബിജെപിയുടെ പങ്കാളി; എന്‍ഡിഎ വിടുമെന്നത് വ്യാജ പ്രചരണമെന്ന് തുഷാര്‍

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്