ബ്രോഡർ-ഗവാസ്‌കർ ട്രോഫി 2024-25ലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിനായി ഒറ്റയാള് പോരാട്ടമാണ് നടത്തുന്നത്. അഡ്‌ലെയ്ഡ് ടെസ്റ്റിൽ സഹതാരങ്ങൾ അധികം പിന്തുണ നൽകാത്ത സാഹചര്യത്തിൽ പോലും ബുംറ നന്നായി പന്തെറിഞ്ഞിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിൽ മികച്ച ഫിറ്റ്‌നസ് നിലനിർത്താൻ ബുംറയ്ക്ക് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ വിശ്രമം നൽകിയിരുന്നു.
ന്യൂസിലൻഡിനെതിരെ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ തിരിച്ചെത്തിയ പേസർ, അവിടെയും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിച്ച ബുംറ ആയിരുന്നു മത്സരത്തിലെ പ്രകടനത്തിന് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യ പരാജയപ്പെട്ട രണ്ടാം ടെസ്റ്റിലും ബുംറ നാല് വിക്കറ്റ് നേടി. ബുംറക്ക് ഒരു ടെസ്റ്റിൽ എങ്കിലും വിശ്രമ നൽകണം എന്ന് പറയുമ്പോൾ അവിടെ ചില കണക്കുകൾ നിരത്തിയിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കർ.
“ഇന്ത്യൻ ക്രിക്കറ്റ് ബുംറയെ നന്നായി തന്നെ പരിപാലിക്കുന്നുണ്ട്. ഞാൻ ഇത് മുമ്പും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യ കളിച്ച അന്താരാഷ്ട്ര മത്സരങ്ങളിൽ കുറച്ച് മാത്രമേ സ്റ്റാർ പേസർ കളിചിട്ടുല്. ടീം ക്രിക്കറ്റ് കളിച്ചതിൻ്റെ 34 ശതമാനം മാത്രമേ ബുംറ കളിച്ചിട്ടുള്ളൂ,” മഞ്ജരേക്കർ ഇഎസ്‌പിഎൻ ക്രൈക്ഇൻഫോയോട് പറഞ്ഞു
“ബുംറക്ക് അനാവശ്യമായ വിശ്രമം നൽകരുത്. അത് അവന് മാത്രമല്ല ടീമിനും നാശമാണ്. ടെസ്റ്റിലൊക്കെ അവന് ഇല്ലാത്ത സാഹചര്യം ഇന്ത്യൻ ടീമിന് ആ പരമ്പര തന്നെ മറക്കേണ്ടതായി വരും.” അദ്ദേഹം പറഞ്ഞു.
Read more
പരിക്ക് കാരണം മൂന്നാം ടെസ്റ്റിൽ ബുംറ കളിക്കില്ല എന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് സഞ്ജയ് മഞ്ജരേക്കർ പ്രതികരണം അറിയിച്ചത്.