ഋതുരാജിനെ സഹായിച്ചത് ഒരേയൊരാള്‍; 'ആ കളി വേണ്ട മോനെ' എന്ന ഉപദേശം ഫലിച്ചു

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവ താരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഓപ്പണിംഗ് ബാറ്റര്‍ ഋതുരാജ് ഗെയ്ക്ക്‌വാദ്. ഋതുരാജിന്റെ കരിയറിനെ സഹായിച്ചത് ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ ഉപദേശങ്ങളാണെന്ന് താരത്തിന്റെ കോച്ച് സന്ദീപ് ചവാന്‍ വെളിപ്പെടുത്തുന്നു.

ബാറ്റിംഗ് ടിപ്‌സുകള്‍ക്കും സമ്മര്‍ദ്ദം എങ്ങനെ അതിജീവിക്കാം, റണ്‍റേറ്റ് എങ്ങനെ ഉയര്‍ത്താം എന്നിവയ്‌ക്കൊപ്പം മറ്റു ചില ഉപദേശങ്ങളും ധോണി ഋതുരാജിന് നല്‍കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുകയെന്ന നിര്‍ദേശവും ധോണി ഋതുരാജിന് നല്‍കിയിട്ടുണ്ട്. അതു ഋതുരാജിന് വളരെയേറെ ഗുണം ചെയ്തു. ജയവും തോല്‍വിയുമെല്ലാം കളിയുടെ ഭാഗമാണ്. എല്ലായ്‌പ്പോഴും സ്വയം പിന്തുണയ്ക്കണം. ആള്‍ക്കാര്‍ എന്തു പറയുന്നുവെന്നതില്‍ കാര്യമില്ല- സന്ദീപ് ചവാന്‍ പറഞ്ഞു.

Read more

സ്വതന്ത്രമായി സ്‌കോര്‍ ചെയ്യാനുള്ള ആത്മവിശ്വാസം ഋതുരാജിന് നല്‍കിയത് ധോണിയാണ്. ധോണിക്കു പുറമെ സുരേഷ് റെയ്‌നയും അമ്പാട്ടി റായുഡുവും ഋതുരാജിനെ സഹായിക്കുന്നു. നന്നായി കളിച്ചില്ലെങ്കിലും കളിച്ചാലും സൂപ്പര്‍ കിംഗ്സും ധോണിയും താരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായും ചവാന്‍ പറഞ്ഞു.