ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 18-ാം സീസണിന്റെ ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു സാംസൺ രാജസ്ഥാന്റെ വിക്കറ്റ് കീപ്പറായി കളിക്കില്ല പകരം ബാറ്റ്‌സ്മാനായി മാത്രം ഇറങ്ങുമെന്ന് റിപ്പോർട്ട്. വാർത്ത ഏജൻസിയായ പി ടി ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വിരലിന് പരിക്കേറ്റ ചികിത്സയിൽ ആയിരുന്ന സഞ്ജുവിന് മടങ്ങിവരവിൽ ബാറ്റിംഗ് ആരംഭിക്കാൻ മാത്രമാണ് എൻസിഎ അനുമതി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സഞ്ജുവിന് പകരം ആദ്യ മൂന്ന് മത്സരത്തിൽ റിയാൻ പരാഗ് ആണ് ടീമിനെ നയിക്കുക.
ആദ്യ മൂന്ന് മത്സരത്തിൽ സഞ്ജുവിനെ ഇമ്പാക്ട് താരമായി മാത്രമാകും കാണാൻ പറ്റുക. സഞ്ജുവിനെ സംബന്ധിച്ച് താരത്തിന്റെ കാര്യത്തിൽ റിസ്ക്ക് എടുക്കാൻ നിലവിലെ സാഹചര്യത്തിൽ ടീമിന് താത്പര്യമില്ല. അതിനാലാണ് ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജുവിനെ ഇമ്പാക്ട് താരമായി ഇറക്കാനും ബാറ്റിംഗിൽ മാത്രം ആശ്രയിക്കാനും ടീം തീരുമാനിച്ചത്.
സഞ്ജു തന്റെ ഫിറ്റ്നസിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:
“അടുത്ത മൂന്ന് മത്സരങ്ങൾക്ക് ഞാൻ പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധ്യതയിൽ . ഈ ഗ്രൂപ്പിൽ ധാരാളം നേതാക്കളുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ചില മികച്ച ആളുകൾ ഈ ടീമിനെ വളരെ നന്നായി പരിപാലിച്ചിട്ടുണ്ട്. ആദ്യ മൂന്ന് മത്സരങ്ങളിൽ റിയാൻ ടീമിനെ നയിക്കും. അവനെ എല്ലാവരെയും പിന്തുണക്കണം.” സഞ്ജു സാംസൺ പറഞ്ഞു. ഇതിന്റെ വീഡിയോ രാജസ്ഥാൻ റോയൽസിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കിട്ടു.
ഐപിഎല്ലിൽ മാർച്ച് 23നാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. പിന്നാലെ മാർച്ച് 26ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും മാർച്ച് 30ന് ചെന്നൈ സൂപ്പർ കിങ്സിനെയും രാജസ്ഥാൻ നേരിടും. ഇതിന് ശേഷമാകും സഞ്ജു നായകസ്ഥാനം ഏറ്റെടുക്കാൻ എത്തുക.
View this post on Instagram