ചരിത്രത്തിനടുത്ത് രോഹിത്, സച്ചിന്റെ റെക്കോർഡ് മറികടക്കാൻ ഒരുങ്ങുന്നു; താരം വേറെ ലെവലെന്ന് ആരാധകർ

ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ രോഹിത് ശർമ്മ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി തുടരുന്നു. ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം ഒരു യഥാർത്ഥ മാച്ച് വിന്നറായി ഉയർന്നുവന്ന രോഹിത്, ആരും മോഹിക്കുന്ന ചില റെക്കോർഡുകളും സ്വന്തമാക്കിയിട്ടുണ്ട് . വെസ്റ്റ് ഇൻഡീ സിനെതിരെ ഏകദിന പരമ്പരക്ക് ഒരുങ്ങുമ്പോൾ ഇന്ത്യൻ ടീം ഒരുങ്ങുമ്പോൾ, സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, റിക്കി പോണ്ടിംഗ് തുടങ്ങിയ എക്കാലത്തെയും ക്രിക്കറ്റ് ഇതിഹാസങ്ങളെ മറികടക്കുന്ന ഒരു വലിയ നാഴികക്കല്ലിലേക്ക് രോഹിത് തന്റെ കണ്ണുവെക്കും.

നിലവിൽ ഇന്ത്യക്കായി 50 ഓവർ ഫോർമാറ്റിൽ 9825 റൺസ് നേടിയിട്ടുള്ള രോഹിതിന് ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കാൻ ഇനി 175 റൺസ് മാത്രം മതി. വെസ്റ്റ് ഇൻഡീസിനെതിരായ 3 മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ നാഴികക്കല്ല് അദ്ദേഹം നേടുകയാണെങ്കിൽ, ഏറ്റവും വേഗത്തിൽ റൺസ് നേടുന്നവരുടെ പട്ടികയിൽ ഹിറ്റ്മാൻ രണ്ടാം സ്ഥാനത്തെത്തും.

205 ഇന്നിംഗ്‌സുകളിൽ നിന്ന് ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് തികച്ച വിരാട് കോഹ്‌ലിയാണ് പട്ടികയിൽ മുന്നിൽ. സച്ചിൻ, ഗാംഗുലി, പോണ്ടിംഗ് എന്നിവരെപ്പോലുള്ളവ യഥാക്രമം 259, 263, 266 ഇന്നിംഗ്‌സുകളാണ് നാഴികക്കല്ലിലെത്താൻ എടുത്തത്. നിലവിൽ 236 ഇന്നിങ്‌സുകളാണ് രോഹിത് ഏകദിനത്തിൽ കളിച്ചത്. പട്ടികയിൽ കോഹ്‌ലിയെ മറികടക്കാൻ അദ്ദേഹത്തിന് സാധ്യമല്ലെങ്കിലും, രണ്ടാം സ്ഥാനം നേടാൻ താരത്തിന് അവസരം ഉണ്ട്,

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് തികച്ചവർ , അവർ എടുത്ത ഇന്നിംഗ്സ് :

വിരാട് കോഹ്ലി: 205
സച്ചിൻ ടെണ്ടുൽക്കർ: 259
സൗരവ് ഗാംഗുലി: 263
റിക്കി പോണ്ടിംഗ്: 266
ജാക്ക് കാലിസ്: 272
എംഎസ് ധോണി: 273
രാഹുൽ ദ്രാവിഡ്: 287

 48.64 ശരാശരിയിൽ സ്‌കോർ ചെയ്‌ത രോഹിത് ഏകദിനത്തിൽ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനമാണ് നടത്തുന്നത് . ഇന്ത്യക്കായി 50 ഓവർ ഫോർമാറ്റിൽ 30 സെഞ്ചുറികളും 48 അർധസെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഈ വർഷം ബാറ്റിംഗിൽ തന്റെ മികച്ച ഫോം തുടരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ചും ഇന്ത്യ ലോകകപ്പ് കളിക്കുന്നത് നാട്ടിൽ ആയിരിക്കുന്ന സാഹചര്യത്തിൽ.