രോഹിത് ഒരു നെഗറ്റീവ് ക്യാപ്റ്റനായി കൊണ്ടിരിക്കുകയാണ്, നീണ്ട 12 വര്‍ഷത്തിന് ശേഷം അത് സംഭവിക്കാന്‍ പോകുന്നു

12 വര്‍ഷത്തിന് ശേഷം. നീണ്ട 12 വര്‍ഷത്തിന് ശേഷം ഇന്ത്യ ചിലപ്പോള്‍ ഒരു ഹോം ടെസ്റ്റ് സീരീസ് തോല്‍വിയിലേക് നടന്നുനീങ്ങുന്നു. ഒറ്റ ചോദ്യം രോഹിത് താങ്കള്‍ എന്ത് സ്ട്രാടെജി ആണ് യൂസ് ചെയുന്നത്. ഒന്ന് പറഞ്ഞു തരു.
ആദ്യത്തെ ടെസ്റ്റില്‍ ടോസ് കിട്ടിയപ്പോ കണ്ടിഷന്‍ ജഡ്ജ് ചെയ്തതില്‍ തെറ്റ് പറ്റി എന്ന് സമ്മതിച്ചു. എന്നിട്ടും ഇന്ത്യ തിരിച്ചു വന്നു. ആ നാലാം ഇന്നിങ്‌സ് തൊട്ട് താങ്കള്‍ ഒരു നെഗറ്റീവ് ക്യാപ്റ്റന്‍ ആയി കൊണ്ടിരിക്കുകയാണ്.

100 റണ്‍സ് മുകളിലെ ഒരു ചെറിയ ടാര്‍ഗറ്റ് ഡിഫെന്‍ഡ് ചെയ്യാന്‍ ഇറങ്ങുമ്പോ അവിടെ എന്തേലും ചെയ്യാന്‍ ഉണ്ടേല്‍ അത് ബുമ്രകും അതിന് ശേഷം അശ്വിനും ആയിരുന്നു. ആ അശ്വിന്‍ ആ ഇന്നിങ്‌സില്‍ താങ്കള്‍ കൊടുത്തത് വെറും രണ്ട് ഓവര്‍ ആണ്. അതും അവസാനം എല്ലാം കൈവിട്ട് പോയപ്പോ. ഓക്കേ അത് വിട്ടു. ആദ്യത്തെ ഇന്നിങ്‌സിന്റെ ഹാങ്ങ് ഓവറില്‍ നെഗറ്റീവ് മൈന്‍ഡ് സെറ്റിലോട് പോയി എന്ന് വിചാരിക്കാം. ഇനി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റ്. അതില്‍ താങ്കള്‍ എന്താണ് കാണിക്കുന്നത്..

commentary: What is this. If the singles coming easily, strikes are rotating, batsman getting more confidence. Only 8 overs gone and the field are spread. What is going on Rohith Sharma’s mind. This is test test cricket and this is 1st innings. Negative captaincy… pure pure negative captaincy. ഇതാണ് കമെന്ററി ബോക്‌സില്‍ നിന്നും ഫസ്റ്റ് ഇന്നിങ്‌സില്‍ ലാതം ഔട്ട് ആയി യങ് ക്രീസില്‍ വന്നപ്പോള്‍ പറഞ്ഞ വാക്കുകള്‍.

ഒരുപാട് നാളായി ടെസ്റ്റ് ക്രിക്കറ്റ് കാണുന്നു. അവര്‍ പറഞ്ഞത് ശരിയാണ്. ഇംഗ്ലണ്ടിന്റെ ബാസ്ബാളിനെ പ്രതിരോധികന്‍ പോലും രോഹിത് ഇത്രയും ഡിഫെന്‍സീവ് ഫീല്‍ഡിങ്ങിലേക് പോയിട്ടില്ല. കളി കണ്ടവര്‍ക്ക് മനസിലാവും. സ്പിന്നേഴ്‌സ് ബാറ്റിസ്മാന്മാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പക്ഷെ സിംഗിള്‍സ് എളുപ്പത്തില്‍ വരുമ്പോള്‍ എങ്ങനെ ആണ് ഒരു സ്പിന്നര്‍ക്ക് ഒരു ബാറ്റ്സ്മാനെ സെറ്റ് ചെയ്ത് ഔട്ട് ആകാന്‍ പറ്റുക.

ആദ്യ ഇന്നിങ്‌സിന്റെ 8 ഓവറില്‍ അതും ആദ്യ വിക്കെറ്റ് കിട്ടിയപ്പോ പുതിയ ബാറ്റസ്മാന്‍ ക്രീസില്‍. എന്നിട്ട് ആ ബാറ്റിസ്മാനെ ഒരു അറ്റാക്കിങ് ഫീല്‍ഡിലൂടെ പ്രഷര്‍ ചെയ്യാതെ ഡിഫെന്‍സീവ് ഫീല്‍ഡിലോട് പോയി. നീ കോണ്‍ഫിഡന്റ് ആയി കളിക്ക് മോനെ ഞാന്‍ ഫീല്‍ഡ് സെറ്റ് ചെയ്തു തരാം എന്ന് പറയും പോലെ.

പിന്നെ രോഹിത് എന്തിനാണ് നിങ്ങള്‍ ബൗളേഴ്സിനെ ഇങ്ങനെ ഡിസ്റ്റര്‍ബ് ചെയുന്നത്. ഒരു ലോങ്ങ് ഫോര്‍മാറ്റില്‍ ക്യാപ്റ്റന്‍ മാത്രമല്ല ഡിസിഷന്‍ മേക്ക ചെയ്യാന്‍ അനുവാദം വേണ്ടത്, ബൗളേഴ്സിന് അവരുടെ ലൈനിലു ലെന്‍ഗത്തിലും എറിയാന്‍ ഉള്ള ഫ്രീഡം കൂടി കൊടുക്കണം. സിംഗിള്‍ഡ് വരാതെ ആ ബാറ്റിസ്മാനെ പ്രഷര്‍ ചെയ്യാന്‍ ഉള്ള ഫീല്‍ഡ് സെറ്റ് ചെയ്യണം.
12 വര്‍ഷം രാജാവ് കെട്ടിയ കോട്ട ചിലപ്പോള്‍ നാളെ തകര്‍ന്ന് വീഴും. 2 സ്പിന്നറിനെ വെച്ച വരെ കളി ജയിച്ച കോഹ്ലി, അന്ന് എല്ലാവരും പറഞ്ഞു കുഴി കുത്തി വീഴ്ത്തിയതാണ് എന്ന്. ഇന്ന് ഇനി എന്താണ് പറയാനുള്ളത്.

രോഹിത് നിങ്ങള്‍ ഷോര്‍ട് ഫോര്‍മാറ്റില്‍ നല്ല ഒരു ക്യാപ്റ്റന്‍ ആണ്. പക്ഷെ ലോങ്ങ് ഫോര്‍മാറ്റും ഷോര്‍ട് ഫോര്‍മാറ്റും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. ആദ്യം നിങ്ങള്‍ നിങ്ങളുടെ ബൗളേഴ്സിനെ വിശ്വസിക്കു, അവരെ ഫ്രീ ആയി വിടു, അറ്റാക്ക് ചെയ്ത് പ്രഷര്‍ ചെയ്യു. അല്ലാതെ ഡിഫെന്‍സീവ് ഫീല്‍ഡിങ് സെറ്റ് ചെയ്ത് ബാറ്റിസ്മാന്മാര്‍ മിസ്റ്റേക്ക് വരുത്തുന്നതും കാത്തു നിന്നാല്‍ തോല്‍വിയുടെ എണ്ണം കൂടുകയേ ഉള്ളു.

എഴുത്ത്: ജിതിന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍