ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് വിജയിക്കാൻ സാധിച്ചിരുന്നു. ഇതോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ തങ്ങളുടെ ഒന്നാം സ്ഥാനം തിരികെ പിടിച്ചു. മത്സരത്തിൽ ഇന്ത്യൻ നായകനായ രോഹിത് ശർമ്മ ഉണ്ടായിരുന്നില്ല. രണ്ടാം ടെസ്റ്റ് മുതൽ അദ്ദേഹം ടീമിനോടൊപ്പം കളിക്കും. രോഹിത് വന്നാൽ ഏത് പൊസിഷനിൽ കളിപ്പിക്കണമെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ താരമായ ചേതേശ്വര്‍ പുജാര.
ചേതേശ്വര്‍ പുജാര പറയുന്നത് ഇങ്ങനെ:
“അഡ്‌ലെയ്ഡിലും ഇന്ത്യ കഴിഞ്ഞ ടെസ്റ്റിലെ അതേ ഓപ്പണിങ് സഖ്യത്തെ നിലനിര്‍ത്തുന്നതായിരിക്കും നല്ലതെന്നു എനിക്കു തോന്നുന്നു. കെ എൽ രാഹുലും യശസ്വിയും തന്നെ ഓപ്പണ്‍ ചെയ്യട്ടെ. രോഹിത് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണം. ശുഭ്മന്‍ ഗില്‍ അഞ്ചാം നമ്പറിലും”
ചേതേശ്വര്‍ പുജാര തുടർന്നു:
“ഇനി ഓപ്പണ്‍ ചെയ്യാന്‍ രോഹിത് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ റോളില്‍ അദ്ദേഹം തന്നെ കളിക്കട്ടെ. കെഎല്‍ മൂന്നാം നമ്പറിലേക്കും മാറണം. അതില്‍ താഴേക്കു രാഹുലിനെ മാറ്റാന്‍ പാടില്ല. അദ്ദേഹം ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യണമെന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം രാഹുലിന്റെ ഗെയിമിനു ഏറ്റവും അനുയോജ്യമായത് അതാണ്. നമ്മള്‍ അതു മാറ്റില്ലെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്”
ചേതേശ്വര്‍ പുജാര കൂട്ടി ചേർത്തു:
Read more
“അഞ്ചാം നമ്പര്‍ ശുഭ്മാന് യോജിച്ചതാണെന്നു ഞാന്‍ കരുതുന്നു. 25- 30 ഓവറുകള്‍ക്ക ശേഷമാണ് ക്രീസിലേക്കു വരുന്നതെങ്കില്‍ അവനു തന്റെ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കും. സ്വാഭാവികമായ ഗെയിമും പുറത്തെടുക്കാം. ഇനി മൂന്നു വിക്കറ്റുകള്‍ തുടക്കത്തില്‍ നഷ്ടമായാലും ശുഭ്മന് ക്രീസിലെത്തി ന്യൂ ബോളിനെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. ഇതോടെ റിഷഭ് പന്തിനു ന്യൂബോളിനെ നേരിടേണ്ടതായും വരില്ല. ബോള്‍ പുതിയതും കാഠിന്യമുള്ളതുമായ സമയത്തു റിഷഭ് ക്രീസിലെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ബോള്‍ പഴയതായി മാറിയ ശേഷം ബാറ്റ് ചെയ്യുന്നതാണ് അദ്ദേഹത്തിനു നല്ലത്” ചേതേശ്വര്‍ പുജാര പറഞ്ഞു.