തന്നെ വേട്ടയാടാൻ വന്ന രണ്ട് വേട്ടക്കാരെ കൂട്ടിലടച്ച് സഞ്ജുവും കൂട്ടരും, അന്യായ ബുദ്ധിയെന്ന് ആരാധകർ; സംഭവം ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-25ലേക്കുള്ള മെഗാ താരലേലത്തിലെ ഒന്നാം ദിനം അവസാനിക്കുമ്പോൾ ടീമുകൾ എല്ലാവരും അവരുടെ പ്ലാനിന്റെ പകുതി ഭാഗം നടപ്പിലാക്കി കഴിഞ്ഞു. ബാക്കി പകുതി പ്ലാനുകൾ നടപ്പിലാക്കാൻ ഇന്ന് വീണ്ടും കൂടുമ്പോൾ ആദ്യ ദിനത്തിലെ സ്റ്റാർ ആയത് 27 ലോദി രൂപക്ക് ലക്നൗ സ്വന്തമാക്കിയ ഋഷഭ് പന്ത് തന്നെ ആയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ചിലവേറിയ കളിക്കാരനുമായി ഇതോടെ താരം മാറി.

മലയാളികളുടെ അഭിമാനം രാജസ്ഥാനെ സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങൾ ബാക്കി നിൽക്കുന്ന രീതിയിലാണ് ആദ്യ ദിനം അവസാനിച്ചത്. 5 താരങ്ങളെ പാളയത്തിൽ എത്തിച്ച അവർക്ക് ഇനിയും ഒരുപാട് പഴുതുകൾ അടക്കാൻ ഉണ്ട്. ബോൾട്ട്, അശ്വിൻ, ചഹാൽ, ബട്ട്ലർ തുടങ്ങിയ താരങ്ങൾ എല്ലാം ടീം വിട്ട സാഹചര്യത്തിൽ രാജസ്ഥാൻ ഇനി അവർക്കെല്ലാം ഉള്ള ബാക്കപ്പ് കണ്ടെത്താൻ ഉണ്ട്. ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചറെ 12.5 കോടിക്കാണ് ടീം പാളയത്തിൽ എത്തിച്ചത്

രണ്ട് മികച്ച സ്പിന്നര്മാര് ടീം വിട്ടപ്പോൾ പകരം മറ്റ് രണ്ട് വിദേശ സ്പിന്നര്മാരെ ഒപ്പം കൂട്ടിയാണ് ടീം ഞെട്ടിച്ചത്. ശ്രീലങ്കൻ സ്പിന്നർമാരായ വനിൻഡു ഹസരങ്കയേയും മഹേഷ് തീക്ഷണയേയും രാജസ്ഥാൻ പാളയത്തിൽ എത്തിച്ചു. അതിസാഹയം എന്ന് പറയട്ടെ, ഈ രണ്ട് താരങ്ങളും എല്ലാ കാലഘട്ടത്തിലും സഞ്ജുവിന് ഭീഷണി ആയി മാറിയ താരങ്ങളാണ്. നന്നായി സ്പിൻ കളിക്കുന്ന സഞ്ജുവിനെ ഹസരങ്ക 6 തവണ വീഴ്ത്തിയിട്ടുണ്ട്. സഞ്ജു റൺ കണ്ടെത്താൻ ബുദ്ധിമുട്ടിയ താരം കൂടിയാണ് ഹസരങ്ക. 40 റൺ മാത്രമേ താരത്തിന് നേടാൻ സാധിച്ചിട്ടുള്ളു.

മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരം തീക്ഷണയും സഞ്ജുവിന് ബുദ്ധിമുട്ടുകൾ സൃഷ്‌ടിച്ച താരമാണ്. എന്തായാലും ഇന്ന് രണ്ടാം ദിനത്തിൽ ടീം സെറ്റ് ആക്കാൻ ഉരച്ചാണ് ടീം വരുന്നത്.

Latest Stories

"27 കോടി ഞങ്ങൾ മുടക്കില്ലായിരുന്നു, പക്ഷെ ഒരൊറ്റ കാരണം കൊണ്ടാണ് പന്തിനെ സ്വന്തമാക്കിയത് "; ലക്‌നൗ സൂപ്പർ ജയന്റ്സ് ഉടമയുടെ വാക്കുകൾ വൈറൽ

'സാമന്തയുടെ ഏഴയലത്ത് വരില്ല'; കിസ്സിക് ഗാനത്തില്‍ തൃപ്തരാകാതെ ആരാധകര്‍!

ഇങ്ങനെയും ഉണ്ടോ മണ്ടന്മാർ, ലേലത്തിലെ ഏറ്റവും മോശം തന്ത്രം അവരുടെ: റോബിൻ ഉത്തപ്പ

തൃശൂരില്‍ അയല്‍ക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

ഐപിഎല്‍ 2025: 'ശ്രേയസിനെ വിളിച്ചിരുന്നു, പക്ഷേ അവന്‍ കോള്‍ എടുത്തില്ല'; വെളിപ്പെടുത്തി പോണ്ടിംഗ്

മെസിയുടെ ഭാവി ഇങ്ങനെയാണ്, തീരുമാനം ഉടൻ ഉണ്ടാകും"; ഇന്റർമിയാമി ഉടമസ്ഥന്റെ വാക്കുകൾ ഇങ്ങനെ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് നാല് പേര്‍; പ്രദേശത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുംബൈയില്‍ ആഡംബര ഭവനം, വിവാഹ തീയതി ഉടന്‍ പുറത്തുവിടും ; വിവാഹം ആഘോഷമാക്കാന്‍ തമന്ന

ഐപിഎല്‍ 2025: കൊല്‍ക്കത്ത അവരുടെ നായകനെ കണ്ടെത്തി?, നെറ്റിചുളിപ്പിക്കുന്ന തീരുമാനം

ഇസ്രയേലി പ്രധാനമന്ത്രി രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്യും; ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേയുള്ള ഐസിസി വാറണ്ട് നടപ്പിലാക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ