സ്വന്തം കാണികളുടെ മുന്നിൽ ടീമിനായി ഇറങ്ങാൻ സഞ്ജുവിന് അവസരം, കാര്യവട്ടം ആ വലിയ പോരാട്ടത്തിന് ഒരുങ്ങുന്നു

കോഹ്‍ലിയെയും , രോഹിത്തിനെയും, ബുംറയെയും ഒകെ നേരിട്ട് കാണാൻ മലയാളി ക്രിക്കറ്റ് ആരാധകർക്ക് സുവർണാവസരം. സെപ്റ്റംബറിൽ ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ട്വന്റി 20 മത്സരമാണ് കാര്യവട്ടത് നടക്കുക.

ഒക്ടോബർ, നവംബർ മാസങ്ങളിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി സന്നാഹ മത്സരങ്ങൾക്കായാണ് ഓസ്ട്രേലിയ സെപ്റ്റംബർ രണ്ടാം പകുതിയിൽ ഇന്ത്യയിലെത്തുന്നത്. മൂന്നു ട്വന്റി20 മത്സരങ്ങളാണു പരമ്പരയിലുള്ളത്. പിന്നാലെ ഇന്ത്യൻ ടീം ലോകകപ്പിനായി ഓസ്ട്രേലിയയിലേക്കു പോകും.

ലോകകപ്പിന് മുമ്പിൽ ഏറ്റവും മികച്ച ഇലവനെ കണ്ടുപിടിക്കാൻ തന്നെ ശ്രമിക്കുന്നതിനാൽ ഏറ്റവും മികച്ച ടീമിനെ തന്നെയാകും ഇന്ത്യ അണിനിരത്തുക. അടുത്തിടെ സമാപിച്ച വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ഒരു മത്സരം കാര്യവട്ടത് നടക്കേണ്ടതായിരുന്നു. എന്നാൽ കോവിഡ് ഭീക്ഷണി കാരണം മത്സരം എല്ലാം ഒറ്റ വേദിയിൽ നടത്താൻ തീരുമാനിച്ചതോടെ അവസരം നഷ്ടമായി.

3 രാജ്യാന്തര മത്സരങ്ങളാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ‌ നടന്നത്; 2 ട്വന്റി20യും ഒരു ഏകദിനവും. 2019 ഡിസംബർ 8നു നടന്ന ഇന്ത്യ– വെസ്റ്റിൻഡീസ് ട്വന്റി20 ആയിരുന്നു അവസാന മത്സരം. അന്നത്തെ മത്സരത്തിൽ സഞ്ജു സാംസണെ ഇന്ത്യ സ്‌ക്വാഡിൽ ഉൾപെടുത്താത്തതിൽ വലിയ പ്രതിഷേധം നടന്നിരുന്നു.

Read more

എന്തായാലും വരാനിരിക്കുന്ന മത്സരത്തിനുള്ള ഒരുക്കങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ആരംഭിച്ചതായി ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു.