സഞ്ജുവും രാഹുലും അയ്യരും ഒന്നും അല്ല, ഇന്ത്യൻ ടീമിന്റെ ഭാവി നായകൻ അവനാണ്: ആകാശ് ചോപ്ര

ശ്രീലങ്കയ്‌ക്കെതിരായ ടി20 , ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ശുഭ്‌മാൻ ഗില്ലിൻ്റെ നിയമനം ഭാവി നായകനായി അദ്ദേഹം പരിഗണിക്കപ്പെടുന്നുവെന്ന് സൂചന ആണെന്ന് ആകാശ് ചോപ്ര. ഏകദിനത്തിൽ രോഹിത് ശർമ്മയുടെ ഡെപ്യൂട്ടി ആയി രാഹുൽ വരുമെന്നാണ് കരുതപെട്ടത്.

ഇന്ത്യ ലങ്കയെ മൂന്ന് ടി20 മത്സരങ്ങളിലും മൂന്ന് ഏകദിനങ്ങളിലും ലങ്കയെ നേരിടുമ്പോൾ ഏകദിനത്തിൽ രോഹിതും ടി 20 യിൽ സൂര്യകുമാർ യാദവും ഇന്ത്യയെ നയിക്കുമ്പോൾ ഗില്ലിനെ രണ്ട് ഫോർമാറ്റിലും വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു.

ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ;

“ഏകദിന ടീമിനെ കുറിച്ച് പറഞ്ഞാൽ, രോഹിത് നായകൻ. ശുഭ്മാൻ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. ശുഭ്മാൻ ഗില്ലിനെ ഇരു ഫോര്മാറ്റിലും വൈസ് ക്യാപ്റ്റൻ ആക്കിയിട്ടുണ്ട്. കെ.എൽ. രാഹുലിനെ വൈസ് ക്യാപ്റ്റൻ ആക്കാമായിരുന്നു. എന്നാൽ ഭാവിയിലെ നായകൻ ഗിൽ ആയതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം വന്നത്.” അദ്ദേഹം പറഞ്ഞു

കൂടാതെ രണ്ട് ഫോർമാറ്റുകളിലും ശിവം ദുബെയുടെ തിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത് ഇന്ത്യ ഹാർദിക്കിന് പകരക്കാരനെ നോക്കുക ആണെന്നും ദുബൈയുടെ അത് കണ്ടെത്തിയെന്നും പറയുന്നു.

“സഞ്ജു സാംസണിൻ്റെ പേര് ഏകദിന ഫോർമാറ്റിൽ ഇല്ല. ശ്രേയസ് അയ്യർക്ക് ഏകദിന ടീമിൽ ഇടം കിട്ടി. ശിവം ദുബെ രണ്ട് ടീമുകളിലും ഏകദിനത്തിലും ടി20യിലും ഉണ്ട്. അതിനർത്ഥം നിങ്ങൾ അവനുവേണ്ടി വലിയൊരു റോളാണ് കാണുന്നത്. ഏകദിനത്തിൽ ഹാർദിക് പാണ്ഡ്യയുടെ പേര് ഇല്ല എന്നതിനാൽ അവിടെ ദുബൈ അവനൊത്ത പകരക്കാരനാണ്” ചോപ്ര നിരീക്ഷിച്ചു.

വ്യക്തിപരമായ കാരണങ്ങളാലാണ് ഹാർദിക് ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിന്നതെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് അദ്ദേഹം നിർണായകമാകുമെന്നത് കണക്കിലെടുത്ത് മുന്നോട്ട് ഉള്ള യാത്രയിൽ അദ്ദേഹത്തെ എത്ര വൈറ്റ് ബോൾ മത്സരങ്ങളിൽ ഇറക്കുമെന്നത് കണ്ടറിയണം.