" സഞ്ജു സാംസൺ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉണ്ടാവില്ല"; ആകാശ് ചോപ്രയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ

കഴിഞ്ഞ വർഷം നടന്ന ടി-20 ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാതിരുന്നിട്ടും, ടി-20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ താരമാണ് മലയാളിയായ സഞ്ജു സാംസൺ. അവസാനം കളിച്ച അഞ്ച് ടി-20 മത്സരങ്ങളിൽ നിന്ന് 3 തകർപ്പൻ സെഞ്ചുറികളാണ് സഞ്ജു അടിച്ചെടുത്തത്.

ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഏകദിന ചാമ്പ്യൻസ് ട്രോഫിയിൽ മലയാളി താരമായ സഞ്ജു സാംസണ് അവസരം ലഭിച്ചേക്കില്ല എന്ന് കമന്റേറ്റർ ആകാശ് ചോപ്ര. വിജയ് ഹസാരെ ട്രോഫി കളിക്കാതെയിരുന്നത് സഞ്ജുവിന് തിരിച്ചടിയാകാൻ സാധ്യത എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രയം.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” വിജയ് ഹസാരെയിൽ കളിക്കാത്തത് കൊണ്ട് തന്നെ സഞ്ജു ചാമ്പ്യൻസ് ട്രോഫി ടീമിലുണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത്. മാത്രമല്ല ടി-20 ക്യാപ്റ്റൻ സൂര്യ കുമാർ യാദവും വിജയ് ഹസാരെയിൽ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. അത് കൊണ്ട് ഇവർക്ക് സ്ഥാനം നഷ്ടപ്പെടും. ഹാർദിക്‌ പാണ്ട്യ, റിഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവർക്ക് അവസരം ലഭിക്കും” ആകാശ് ചോപ്ര പറഞ്ഞു.

വരും ദിവസങ്ങളിൽ ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കും. എന്നാൽ സഞ്ജു ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത് ഇംഗ്ലണ്ടുമായുള്ള പാരമ്പരയ്‌ക്കാണ്‌. ജനുവരി 22 മുതലാണ് ഇന്ത്യ ഇംഗ്ലണ്ട് ടി-20 പരമ്പര ആരംഭിക്കുന്നത്. ഇംഗ്ലണ്ട് ഏറ്റവും കൂടുതൽ പേടിക്കുന്ന താരങ്ങളിൽ ഒരാൾ ആണ് സഞ്ജു സാംസൺ. നിലയുറപ്പിച്ചാൽ സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം ഇംഗ്ലണ്ടിന് തിരിച്ചടിയാകും.