ഐഐടി-ഖരഗ്പൂരിൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം പുരോഗമിക്കുന്നു

ഐഐടി-ഖരഗ്പൂർ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ അറിയിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് മൂന്നാം വർഷ വിദ്യാർത്ഥിയായ ഷോൺ മാലിക്കിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വിദ്യാർത്ഥിയെ കാണാനെത്തിയ മാതാപിതാക്കളാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആവർത്തിച്ചുള്ള കോളുകളോട് പ്രതികരിക്കാത്തതിനെത്തുടർന്ന് മാതാപിതാക്കളും ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാർക്കും ഹോസ്റ്റൽ മുറിയുടെ വാതിൽ ബലമായി തുറക്കുകയായിരുന്നു. ഉദ്യോഗസ്ഥർ പറഞ്ഞു. തലേദിവസം രാത്രി മാലിക് തൻ്റെ മാതാപിതാക്കളോട് ഫോണിൽ സംസാരിച്ചിരുന്നു. വിദ്യാർത്ഥിയുടെ മരണത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആഭ്യന്തര അന്വേഷണം നടത്തുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥൻ പറഞ്ഞു.

Read more

പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയതായും നടപടികൾ വീഡിയോയിൽ പകർത്തിയതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഐടി-ഖരഗ്പൂർ ഒരു പ്രസ്താവനയിൽ പറഞ്ഞു: “വിദ്യാർത്ഥികളും സ്റ്റാഫും ഫാക്കൽറ്റി അംഗങ്ങളും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെൻ്റിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ ഷോൺ മാലിക്കിൻ്റെ പെട്ടെന്നുള്ള വേർപാടിൽ അഗാധമായി ദുഃഖം രേഖപ്പെടുത്തുന്നു.”