ബാറ്റുമായി റോഡിലിറങ്ങി സഞ്ജു, ബോളറായി വൈദികന്‍; വീഡിയോ വൈറല്‍

കോവിഡ് സാഹചര്യത്തില്‍ ക്രിക്കറ്റ് മൈതാനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. സ്വയം പരിശീലനവുമായി താരങ്ങള്‍ വീടുകളില്‍ തന്നെ ഒതുങ്ങി കൂടിയിരിക്കുകയാണ്. ഇംഗ്ലണ്ട് വിന്‍ഡീസ് ടെസ്റ്റ് മത്സരം മാത്രമാണ് നിലവില്‍ ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. ഇപ്പോഴിതാ കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ച് തന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍.

ഒരു ക്രിസ്ത്യന്‍ വൈദികനൊപ്പം റോഡില്‍ ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോയാണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത്. സഞ്ജു ബാറ്റ്‌സമാനായും വൈദികള്‍ ബോളറായുമാണ് വീഡിയോയില്‍. “സ്‌പെഷ്യല്‍ ബോളര്‍ക്കൊപ്പം പ്രത്യേക പരിശീലനം. ഫാദര്‍ റെബെയ്‌റോ, ഇടങ്കയ്യന്‍ ഓര്‍ത്തഡോക്‌സ്” എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സഞ്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്.

https://www.instagram.com/p/CCvER-9Fry8/?utm_source=ig_web_copy_link

നാല് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ സങ്കടത്തിലാണ് പല താരങ്ങളും. മാര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യ അവസാനമായി കളിച്ചത്. കോവിഡ് സാഹചര്യം വഷളാകുന്ന സാഹചര്യത്തില്‍ അടുത്ത മാസങ്ങളിലായി ഇന്ത്യ കളിക്കേണ്ട മത്സരങ്ങള്‍ ഒന്നിനു പുറകേ ഒന്നായി മാറ്റുകയാണ്.

Page 4 - Identical jersey numbers of Indian National Cricket Team ...

ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കെ ഇംഗ്ലണ്ടിനെതിരായുള്ള പരമ്പരയും മാറ്റിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറിലായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനം ഷെഡ്യൂള്‍ ചെയ്തിരുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് ഈ പരമ്പരയിലുള്ളത്.