ദക്ഷിണാഫ്രിക്കൻ പരമ്പരക്ക് തൊട്ട് മുമ്പ് ആ റിസ്ക്ക് എടുത്ത് സഞ്ജു, ആരാധകർക്ക് ആശങ്ക

മലയാളി താരം സഞ്ജു സാംസൺ ചുണ്ടിലെ മ്യൂക്കസ് സിസ്റ്റിന് ചികിത്സയിൽ. ഇത് ഇന്ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയുടെ മൂന്നാം റൗണ്ടിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കും. നാല് ടി 20 കൾക്കായുള്ള ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഇടം കിട്ടിയ സഞ്ജു സഞ്ജു സാംസണെ സംബന്ധിച്ച് അതിന് മുമ്പ് തിരിച്ചുവരാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

നവംബർ 8 മുതൽ 13 വരെ ടി20 അന്താരാഷ്ട്ര മത്സരങ്ങൾ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പ് തിരിച്ചുവരവ് നടത്താനാണ് സഞ്ജു ചികിത്സ ഇപ്പോൾ നടത്തുന്നത്. ബംഗ്ലാദേശിനെതിരെ 40 പന്തിൽ തൻ്റെ കന്നി ടി 20 സെഞ്ച്വറി നേടിയതിന് ശേഷം ടി 20 യിൽ ഒരു വലിയ കരിയർ തന്നെയാണ് സഞ്ജു ലക്ഷ്യമിടുന്നത്.

ബംഗ്ലാദേശിന് എതിരയായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്ക് തൊട്ടുപിന്നാലെ, കേരളത്തിനായി രഞ്ജി ട്രോഫിയുടെ രണ്ടാം റൗണ്ടിലേക്ക് സാംസൺ എത്തുക ആയിരുന്നു. എന്നാൽ, കർണാടകയ്‌ക്കെതിരെ ആളൂരിൽ നടന്ന ഫസ്റ്റ് ക്ലാസ് മത്സരത്തെ മഴ ബാധിച്ചു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കേരളം 161 റൺസെടുത്ത് നിൽക്കെ മത്സരം ഉപേക്ഷിക്കുക ആയിരുന്നു.

മഴ കാരണം കളി തടസ്സപ്പെട്ടപ്പോൾ 13 പന്തിൽ രണ്ട് ഫോറും ഒരു സിക്സും സഹിതം 15 റൺസുമായി സാംസൺ പുറത്താകാതെ നിന്നു. എന്തായാലും രോഹിത് ശർമ്മ വിരമിച്ചതോടെ അനാഥമായ ടി 20 യിലെ ഓപ്പണിങ് സ്ഥാനം സ്വന്തമാക്കാൻ സഞ്ജുവിന് സുവർണാവസരമാണ് ദക്ഷിണാഫ്രിക്കൻ പരമ്പര.

View this post on Instagram

A post shared by SouthLive (@southlive.in)