സഞ്ജുവിന് പണി കൊടുത്തിരിക്കുകയാണ് പ്രിയപ്പെട്ട സഹതരാവും സഹോദര തുല്യനുമായ റിയാൻ പരാഗ്. തോൽവി അറിയാതെ കുതിക്കുക ആയിരുന്ന കേരളത്തെ ഞെട്ടിച്ച് സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ അസമിന്റെ വിജയകുതിപ്പ്. അവസാനം വരെ ആവേശം അതിന്റെ ഉന്നതിയിൽ നിന്ന മത്സരത്തിൽ രണ്ട് പന്ത് ബാക്കി നിൽക്കെയാണ് രണ്ട് വിക്കറ്റ് മാത്രം ബാക്കി നിൽക്കെ അസം ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് നേടാനായത് 128 റൺസ് മാത്രമാണ്.
സഞ്ജു സാംസന്റെ രാജസ്ഥാൻ റോയല്സിലെ പ്രിയപ്പെട്ട ശിഷ്യൻ റിയാൻ പരാഗ് നടത്തിയ ഗംഭീര പ്രകടനമാണ് കേരളത്തെ തോൽപ്പിച്ചത്. പരാഗ് 33 പന്തിൽ 57 റൺസ് നേടിയാണ് ടീമിനെ വിജയിപ്പിച്ചത്. കഴിഞ്ഞ കാലങ്ങളിൽ മോശം പ്രകടനത്തിന്റെയും മോശം ഫോമിന്റെയും പേരിൽ പഴികേട്ട താരം എന്തായാലും ഗംഭീര പ്രകടനമാണ് നടത്തിയത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് റൺസ് സ്കോർ ചെയ്യുക ഒട്ടും എളുപ്പം ആയിരുന്നില്ല. റൺ സ്കോർ ചെയ്യാൻ താരങ്ങൾ ബുദ്ധിമുട്ടിയപ്പൾ എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന അബ്ദുൽ ബാസിത്തും ഇംപാക്റ്റ് പ്ലെയറായി എത്തിയ സച്ചിൻ ബേബിയുമാണ് കേരളത്തെ രക്ഷിച്ചത്. ബാസിത്ത് 46 റൺസ്സ നേടിയപ്പോൾ സച്ചിൻ ബേബി 18 റൺസ് നേടി തന്റെ ഭാഗം നന്നായി ചെയ്തു.
Read more
ഒരു ഘട്ടത്തിൽ 100 പോലും കടക്കാൻ ബുദ്ധിമുട്ടിയ ടീമിനെ ഇവരുടെ കൂട്ടുകെട്ടാണ് തങ്ങിയത്. അതേസമയം അഞ്ചാമനായി ഇറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസൺ എട്ട് റൺ മാത്രമാണ് എടുത്തത്. താരം തീർത്തും നിരാശപെടുത്തിയപ്പോൾ മറ്റ് താരങ്ങൾക്കും അധികം തിളങ്ങാൻ സാധിച്ചില്ല. മറുപടിയിൽ അസമിന് ഒട്ടും എളുപ്പം ആയിരുന്നില്ല കാര്യങ്ങൾ . കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെടുത്തി ടീം ശരിക്കും കഷ്ടപെട്ടെന്ന് പറയാം. എന്നാലും പ്രപ്രദുൽ സൈക്കിയ 21ഉം സിബ് ശങ്കർ റോയ് 15 എന്നിവരുടെ മാന്യമായ സംഭാവനയും അവസാനം പരാജിന്റെ ഫിനിഷിങ് കൂടി ആയപ്പോൾ ടീം വിജയവര കടന്നു.