ഇന്ത്യൻ ടീമിൽ സ്ഥിരം സാന്നിധ്യമാകാൻ പരിശ്രമിക്കുന്ന താരമാണ് സഞ്ജു സാംസൺ. ടി-20 ഫോർമാറ്റിൽ അദ്ദേഹം ഇപ്പോൾ സ്ഥിരമായി എന്നാൽ ടെസ്റ്റ് ടീമിലേക്ക് ഇനിയും ഒരുപാട് നാൾ കാത്തിരിക്കേണ്ടി വരും. യുവ തരാം ദ്രുവ് ജുറലാണ് സഞ്ജുവിന്റെ ആ സ്വപ്നത്തിന് തടസമായിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന അനൗദ്യോഗീകമായ മത്സരത്തിൽ ഓസ്ട്രേലിയ ഐക്കെതിരെ ഇന്ത്യ എ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
ഋതുരാജ് ഗെയ്ക്വാദ് ഉൾപ്പെടെ ബാറ്റ്സ്മാൻമാർ നിറം മങ്ങിയപ്പോൾ ടീമിൽ രക്ഷകനായത് ദ്രുവ് ജുറൽ ആണ്. ഭാവിയിലെ ഇന്ത്യൻ ടീമിന്റെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി താൻ ഉണ്ടാകും എന്ന് അടിയുറപ്പിച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. 186 പന്തിൽ നിന്ന് ആറ് ഫോറുകളും രണ്ട് സിക്സറുകളും അടക്കം 80 റൺസ് ആണ് താരം നേടിയത്.
Read more
ഇന്ത്യ ഐക്ക് വേണ്ടി ദേവ്ദത്ത് പടിക്കല്‍ (26), നിതീഷ് റെഡ്ഡി (16), പ്രസിദ്ധ് കൃഷ്ണ (14) എന്നിവരാണ് രണ്ടക്കം കടന്നത്. അഭിമന്യു ഈശ്വരന് (0), കെഎല്‍ രാഹുല്‍ (4), സായ് സുദര്ശന് (0), നായകന് റുതുരാജ് ഗെയ്ക്വാദ് (4) എന്നിവരെല്ലാം ഫ്ളോപ്പായി മടങ്ങുകയായിരുന്നു. ഇതോടെ ഇന്ത്യ നാലു വിക്കറ്റിനു 11 റണ്‍സിലേക്കും വീണു. അവിടെ നിന്ന് ടീമിനെ രക്ഷിക്കാൻ ദ്രുവിന്റെ പ്രകടനം വഹിച്ച പങ്ക് ചെറുതല്ല.