"എംബാപ്പയുടെ പണി കൂടെ ഇപ്പോൾ ചെയ്യുന്നത് ജൂഡ് ബെല്ലിങ്‌ഹാം ആണ്"; വിമർശിച്ച് തിയറി ഹെൻറി

ലാലിഗയിൽ ഏറ്റവും മികച്ച തുടക്കം കിട്ടിയിട്ടും കാര്യമായ പ്രയോജനം നടത്താൻ സാധികാത്ത ടീമായി മാറിയിരിക്കുകയാണ് റയൽ മാഡ്രിഡ്.
അവസാനമായി കളിച്ച രണ്ട് മത്സരങ്ങളും അവർ പരാജയപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ടീം എന്ന വിശേഷണം കിട്ടിയിട്ടും ഇപ്പോൾ ഏത് ചെറിയ ടീമിന് വേണമെങ്കിൽ വന്നു തോൽപ്പിച്ചിട്ട് പോകാം എന്ന അവസ്ഥയിലായി കാര്യങ്ങൾ. വിവിധ രാജ്യങ്ങളിലെ ഏറ്റവും മികച്ച താരങ്ങളായ ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ, കിലിയൻ എംബപ്പേ, എൻഡ്രിക്ക് എന്നിവർ ഉണ്ടായിട്ടും ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നില്ല.

കിലിയൻ എംബാപ്പയെ വിമർശിച്ച് ഒരുപാട് താരങ്ങളും ആരാധകരും ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഫ്രഞ്ച് താരമായ തിയറി ഹെൻറിയും അദ്ദേഹത്തെ വിമർശിക്കുന്നുണ്ട്. എംബപ്പേ കൂടുതൽ ഓടാത്തത് കൊണ്ട് തന്നെ ബെല്ലിങ്ങ്ഹാമിന് അദ്ദേഹത്തിന്റെ ജോലി കൂടി ചെയ്യേണ്ടി വരുന്നു എന്നാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.

തിയറി ഹെൻറി പറയുന്നത് ഇങ്ങനെ:

“എംബപ്പേയുടെ കാര്യത്തിൽ മാഡ്രിഡ് വളരെയധികം അസ്വസ്ഥരാണ്. നമ്മൾ എംബപ്പേക്ക് കൂടുതൽ സമയം അനുവദിച്ചു നൽകേണ്ടതുണ്ട്. അതേസമയം അദ്ദേഹം നമ്പർ നയൻ പൊസിഷനിൽ കളിക്കാൻ പഠിക്കേണ്ടതുമുണ്ട്. എംബപ്പേ ചെയ്യേണ്ട ജോലിയാണ് ഇപ്പോൾ ബെല്ലിങ്ങ്ഹാം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്”

തിയറി ഹെൻറി തുടർന്നു:

“എപ്പോഴും ഓടാനും ലൈനുകൾ ബ്രേക്ക് ചെയ്യാനും ശ്രമിക്കുന്നത് ബെല്ലിങ്ങ്ഹാമാണ്. എംബപ്പേ തീരെ ഓടുന്നില്ല. അതുകൊണ്ടാണ് ബെല്ലിങ്ങ്ഹാമിന് ഇതൊക്കെ ചെയ്യേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ എംബപ്പേയുടെ കാര്യത്തിൽ ബെല്ലിങ്ങ്ഹാം അസ്വസ്ഥനാകുന്നത് സ്വാഭാവികമായ കാര്യമാണ്” തിയറി ഹെൻറി പറഞ്ഞു.

Read more