ഷോർട്ട് ബോളിൽ സഞ്ജു പുറത്താകും, എന്റെ അടുത്ത ആ കളി നടക്കില്ല; ഇംഗ്ലീഷ് നായകന്റെ പദ്ധതികളെ തകിടം മറിച്ച് ശ്രേയസ് അയ്യർ

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ 4 വിക്കറ്റിന് വിജയിച്ച് ഇന്ത്യ. ഇന്ത്യയ്ക്കായി ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. മൂന്നു ഏകദിന മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യയാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്.

തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമ്മയും, യശസ്‌വി ജയ്‌സ്വാളും പുറത്തായതോടെ ഇന്ത്യക്ക് മോശമായ തുടക്കമാണ് ലഭിച്ചിരുന്നത്. അവിടുന്ന് നിർണായകമായ പാർട്ണർഷിപ്പിലൂടെ റൺസ് പടുത്തുയർത്തിയത് ശ്രേയസ് അയ്യർ ശുഭ്മാന്‍ ഗില്‍ സഖ്യമാണ്. ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരം 96 പന്തില്‍ 14 ഫോറുകളോടെ 87 റണ്‍സെടുത്തു.

അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ശ്രേയസ് അയ്യർ 36 പന്തിൽ നിന്ന് 2 സിക്സറുകളും 9 ഫോറും അടക്കം 59 റൺസാണ് സംഭാവന ചെയ്യ്തത്. സഞ്ജു സാംസണെ പോലെ ശ്രേയസ് അയ്യരിന്റെയും വീക്ക്സ്പോട്ട് ആണ് ഷോർട്ട് ബോൾ. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലറിന്റെ വാജ്ജ്രായുധമായ ജോഫ്രാ ആർച്ചറിനെ ശ്രേയസിന് നേരെ പ്രയോഗിച്ചു.

ഷോർട്ട് ബോളിൽ ആദ്യ പന്തുകൾ അടിക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട് താരത്തിനെതിരെ ആക്രമിച്ച് കളിക്കാൻ ശ്രേയസ് തുടങ്ങി. അഞ്ചാമത്തേയും ആറാമത്തെയും പന്തുകൾ സിക്സർ പായിച്ചാണ് ശ്രേയസ് ബട്ലറിനും അർച്ചറിനുമുള്ള മറുപടി നൽകിയത്.

Read more