ഇതാണ് ഞാൻ ഉദ്ദേശിച്ച 'വടാപാവ്' വിവാദങ്ങൾ അവസാനിപ്പിക്കാൻ വീരു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രോഹിത് ശര്‍മ നയിച്ച മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യന്‍ മുന്‍ താരം വിരേന്ദര്‍ സേവാഗിന് രോഹിത് ആരാധകരുടെ പൊങ്കാല.

ട്വീറ്റുകൾ എന്നും രസകരമായ രീതിയിൽ പങ്ക് വെക്കുന്ന രീതിയാണ് വിരേന്ദര്‍ സേവാഗിന്റെ ”മുംബൈ ഇന്ത്യന്‍സില്‍ നിന്നു വടാപാവ് തട്ടിയെടുക്കുന്നതു പോലെയായി പാറ്റ് കമ്മിന്‍സിന്റെ ഇന്നിങ്‌സ്” എന്നാണ് സഹവാഗ്‌ ട്വീറ്റ് ചെയ്തത്. തോൽവിയുടെ നിരാശയിൽ ഇരിക്കുന്ന സമയത്ത് സേവാഗിന്റെ “വടാപാവ്”പരാമർശത്തിനാണ് പൊങ്കാല കിട്ടിയത്.ട്വീറ്റിലൂടെ രോഹിത് ശർമയെയാണ് സേവാഗ് പരിഹസിച്ചത് എന്ന് ആരോപിച്ച് ആരാധകർ സേവാഗിനെതിരെ രംഗത്തെത്തി.

തൊട്ടുപിന്നാലെ “വട പാവ് ഉപമ മുംബൈയെ ഉദ്ദേശിച്ചുള്ളതാണ്. മുംബൈ നഗരത്തിന്റെ പ്രധാന ഭക്ഷണമാണു വടപാവ്. രോഹിത്തിന്റെ ആരാധകർ അൽപം ശാന്തരാകൂ, നിങ്ങളിൽ പലരെക്കാളുമേറെ രോഹിത്തിന്റെ ബാറ്റിങ്ങിനെ ആരാധിക്കുന്ന ആളാണു ഞാൻ’– സേവാഗ് കുറിച്ചു.

Read more

ഇതോടെ വടപാവ് വിവാദത്തിന്റെ അവസാനമായി.