'അവന്‍ ഇനി ഇന്ത്യയുടെ ഏകദിന ടീമില്‍ കാണില്ല'; തുറന്നടിച്ച് സെവാഗ്

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത താരത്തെ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ഹാര്‍ദ്ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ എന്നിവരുടെ പ്രകടനത്തിലാണ് സെവാഗ് ആശങ്ക അറിയിച്ചത്. അതില്‍ തന്നെ മനീഷ് പാണ്ഡെയുടെ പ്രകടനം വളരെ ദയനീയമാണെന്നാണ് സെവാഗ് പറയുന്നത്.

“രണ്ടു പേരും 15-20 റണ്‍സാണ് നേടിയത്. അതെന്നെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്. ഈ പരമ്പരയില്‍ കൂടുതല്‍ അവസരമുണ്ടായിരുന്ന താരം പാണ്ഡെ ആയിരുന്നു. മൂന്ന് മത്സരവും കളിച്ചു. മൂന്ന് തവണയും ബാറ്റ് ചെയ്യാന്‍ സാധിച്ചു. മൂന്ന് തവണയും സാഹചര്യം പ്രതികൂലമായിരുന്നില്ല.”

“പാണ്ഡെയ്ക്ക് ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ ഏകദിനം കളിക്കാന്‍ ഇനി അവസരം കിട്ടിയെന്ന് വരില്ല. ഇനി കിട്ടിയാല്‍ തന്നെ അത് കുറേ സമയമെടുക്കും. മൂന്ന് മത്സരങ്ങളിലും സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ അവന്‍ വീണു പോയിരിക്കുകയാണ്” സെവാഗ് പറഞ്ഞു.

മൂന്ന് ഏകദിനങ്ങളിലായി 26, 37, 11 എന്നിങ്ങനെയാണ് പാണ്ഡെയുടെ സ്‌കോര്‍. മികച്ച തുടക്കം വലിയ സ്‌കോറിലേക്ക് എത്തിക്കാനാവുന്നില്ലെന്നാണ് താരത്തിന് തിരിച്ചടിയാകുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കാകട്ടെ പഴയ ഫോമിലേക്ക് എത്താനാവുന്നില്ല. ബാറ്റിംഗിലും ബോളിംഗിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരത്തിന്റേത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്