സിറാജ് ടീമിൽ കളിക്കണം എങ്കിൽ സൂപ്പർ താരം വിചാരിക്കണം, വെളിപ്പെടുത്തലുമായി സെവാഗ്

ബുധനാഴ്ചത്തെ ഐപിഎൽ 2022 എലിമിനേറ്റർ മത്സരത്തിൽ സിദ്ധാർത്ഥ് കൗളിന് പകരം മുഹമ്മദ് സിറാജിന് പ്ലേയിംഗ് ഇലവനിലേക്ക് വരണമെങ്കിൽ വിരാട് കോഹ്‌ലി പിന്തുണച്ചാൽ മാത്രമേ കഴിയൂ എന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് കണക്കുകൂട്ടുന്നു.ഈ ഐ.പി.എൽ സീസണിൽ ഏറ്റവും നിരാശപ്പെടുത്തിയ പ്രധാന ബൗളറാണ് താരം.

ഐപിഎൽ 2022 എലിമിനേറ്ററിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ (എൽഎസ്ജി) നേരിടും. ഗുജറാത്ത് ടൈറ്റൻസിനെതിരായ (ജിടി) ടീമിന്റെ അവസാന ലീഗ് മത്സരത്തിൽ ബാംഗ്ലൂർ സിറാജിനെ ഒഴിവാക്കിയ ബാംഗ്ലൂർ കൗളിനെ ഇറക്കിയെങ്കിലും തരാം വലിയ പ്രഹരം ഏറ്റുവാങ്ങിയിരുന്നു.

“മുഹമ്മദ് സിറാജാണ് മികച്ച ഓപ്ഷൻ എന്ന് വിരാട് കോഹ്‌ലിക്ക് തോന്നുന്നുണ്ടെങ്കിൽ, കോഹ്ലി സിറാജിനെ കളിപ്പിക്കാൻ പറയാം. കോഹ്‌ലിയുടെ വാക്കിന് വിലയുള്ളതിനാൽ അവർ സിറാജിനെ കളിപ്പിക്കും. അല്ലാത്തപക്ഷം, ഫാഫ് ഡു പ്ലെസിസും സഞ്ജയ് ബംഗറും കൗളിന് പകരം സിറാജിനെ ടീമിലെത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഞാൻ കരുതുന്നില്ല.”

ഈ ടൂർണമെന്റിൽ ഒരുപാട് പ്രതീക്ഷയുമായി എത്തിയ സിറാജ് തീർത്തും നിരാശപ്പെടുത്തി. പവർ പ്ലേ ഓവറുകളിലും ഡെത്ത് ഓവറുകളിലും താരം വലിയ സംഭാവനകൾ നൽകിയില്ല. അതിനാൽ കഴിഞ്ഞ വർഷത്തെ സിറാജിന്റെ നിഴൽ മാത്രമാണ് ഈ വര്ഷം കണ്ടത്.

ഇന്ന് നടക്കുന്ന മത്സരത്തിൽ തോൽക്കുന്ന ടീം പുറത്താകും എന്നതിനാൽ തന്നെ വലിയ ആവേശമാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

'നാടക നടിമാരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തം'; സിആർ മഹേഷ് എംഎൽഎ

'ശാരീരികവും മാനസികവുമായ' സമ്മർദ്ദങ്ങളിൽ റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ

'എന്നെ ഇതിന് പ്രാപ്തനാക്കിയ തൃശ്ശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും നന്ദി'; ജി7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പങ്കാളിയെ മാത്രമല്ല പണവും മാട്രിമോണി നല്‍കും; പണമില്ലാത്തതുകൊണ്ട് വിവാഹം കഴിക്കാതിരിക്കേണ്ടെന്ന് മാട്രിമോണി ഗ്രൂപ്പ്

ഗോവയില്‍ നിന്നും മദ്യം തന്നെയാണ് ഞാന്‍ വാങ്ങിയത്, പക്ഷെ..; വൈറല്‍ വീഡിയോയെ കുറിച്ച് അല്ലു അര്‍ജുന്‍

അർജന്റീനയ്ക്ക് മുട്ടൻ പണി കിട്ടാൻ സാധ്യത; ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

രഞ്ജിയിൽ ചരിത്രം; ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് വീഴ്ത്തി ഹരിയാന പേസർ കംബോജ്

ബൗണ്ടറി വരയില്‍ നിന്ന് അല്പം വിട്ട് കളിക്കളത്തിനുള്ളില്‍ തന്നെ വലിയൊരു മരം, അന്താരാഷ്ട്ര മത്സരങ്ങളടക്കം നടന്ന വിചിത്ര മൈതാനം!

വിശദീകരിച്ചു, പോയി; സംസ്ഥാന സെക്രട്ടേറിയറ്റ് കഴിയും മുൻപേ ഇപി മടങ്ങി

എനിക്കും അന്ന് ജോലി രാജി വയ്‌ക്കേണ്ടി വന്നു.. പ്രശാന്തിന് ഇതൊരു വിശ്രമസമയം മാത്രം: ജി വേണുഗോപാല്‍