ബുധനാഴ്ചത്തെ ഐപിഎൽ 2022 എലിമിനേറ്റർ മത്സരത്തിൽ സിദ്ധാർത്ഥ് കൗളിന് പകരം മുഹമ്മദ് സിറാജിന് പ്ലേയിംഗ് ഇലവനിലേക്ക് വരണമെങ്കിൽ വിരാട് കോഹ്ലി പിന്തുണച്ചാൽ മാത്രമേ കഴിയൂ എന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് കണക്കുകൂട്ടുന്നു.ഈ ഐ.പി.എൽ സീസണിൽ ഏറ്റവും നിരാശപ്പെടുത്തിയ പ്രധാന ബൗളറാണ് താരം.
ഐപിഎൽ 2022 എലിമിനേറ്ററിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ലഖ്നൗ സൂപ്പർ ജയന്റ്സിനെ (എൽഎസ്ജി) നേരിടും. ഗുജറാത്ത് ടൈറ്റൻസിനെതിരായ (ജിടി) ടീമിന്റെ അവസാന ലീഗ് മത്സരത്തിൽ ബാംഗ്ലൂർ സിറാജിനെ ഒഴിവാക്കിയ ബാംഗ്ലൂർ കൗളിനെ ഇറക്കിയെങ്കിലും തരാം വലിയ പ്രഹരം ഏറ്റുവാങ്ങിയിരുന്നു.
“മുഹമ്മദ് സിറാജാണ് മികച്ച ഓപ്ഷൻ എന്ന് വിരാട് കോഹ്ലിക്ക് തോന്നുന്നുണ്ടെങ്കിൽ, കോഹ്ലി സിറാജിനെ കളിപ്പിക്കാൻ പറയാം. കോഹ്ലിയുടെ വാക്കിന് വിലയുള്ളതിനാൽ അവർ സിറാജിനെ കളിപ്പിക്കും. അല്ലാത്തപക്ഷം, ഫാഫ് ഡു പ്ലെസിസും സഞ്ജയ് ബംഗറും കൗളിന് പകരം സിറാജിനെ ടീമിലെത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഞാൻ കരുതുന്നില്ല.”
ഈ ടൂർണമെന്റിൽ ഒരുപാട് പ്രതീക്ഷയുമായി എത്തിയ സിറാജ് തീർത്തും നിരാശപ്പെടുത്തി. പവർ പ്ലേ ഓവറുകളിലും ഡെത്ത് ഓവറുകളിലും താരം വലിയ സംഭാവനകൾ നൽകിയില്ല. അതിനാൽ കഴിഞ്ഞ വർഷത്തെ സിറാജിന്റെ നിഴൽ മാത്രമാണ് ഈ വര്ഷം കണ്ടത്.
Read more
ഇന്ന് നടക്കുന്ന മത്സരത്തിൽ തോൽക്കുന്ന ടീം പുറത്താകും എന്നതിനാൽ തന്നെ വലിയ ആവേശമാണ് പ്രതീക്ഷിക്കുന്നത്.