അവസാന 45 മിനിറ്റുകളിൽ കണ്ട കാഴ്ച്ച പേടിപ്പിക്കുന്നത്, അത് ഞങ്ങൾ പ്രതീക്ഷിക്കാത്ത കാര്യം, മത്സരത്തിനിടെ സ്റ്റീവ് സ്മിത്ത് പറഞ്ഞത് ഇങ്ങനെ

ഇന്ത്യ ഓസ്ട്രേലിയ ഒന്നാം ടെസ്റ്റ് അതിന്റെ മൂനാം ദിനത്തിലേക്ക് കടക്കുമ്പോൾ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്‌ കടക്കുകയാണെന്ന് പറയാം. നിലവിൽ ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന മത്സരത്തിൽ ടീമിനെ സഹായിച്ചത് പെർത്തിലെ ഏറ്റവും മികച്ച സെഞ്ചുറികളിൽ ഒന്ന് നേടിയ ജയ്‌സ്വാൾ ആയിരുന്നു. 161 റൺ നേടിയ താരം ആദ്യ ഇന്നിങ്സിലെ നിരാശ മാറ്റിവെക്കുന്ന പ്രകടനമാണ് നടത്തിയത്.

ഇന്നലെ 90 റൺ എടുത്ത് പുറത്താകാതെ നിന്ന താരം ഇന്ന് മൂന്നാം ദിനത്തിലും മികവ് കാണിക്കുന്നത് തുടരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. രാഹുൽ നന്നായി കളിച്ച ശേഷം 77 റൺ എടുത്ത് മടങ്ങി. ശേഷം ദേവദത്ത് പടിക്കൽ 25 റൺസും നേടി പുറത്തായപ്പോൾ ഋഷഭ് പന്ത്, ദ്രുവ് ജുറൽ എന്നിവർ 1 റൺസും നേടി പുറത്തായി. ഇത് ഇന്ത്യയെ നിരാശപ്പെടുത്തിയെങ്കിലും കോഹ്‌ലി – വാഷിംഗ്‌ടൺ സുന്ദർ സഖ്യം ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുകയാണ്. നിലവിൽ 387 / 5 എന്ന നിലയിൽ നിൽക്കുന്ന ഇന്ത്യക്ക് 433 റൺസ് ലീഡ് ഉണ്ട്.

എന്തായലും പിച്ചിന്റെ ഇന്നത്തെ സ്വഭാവം ഓസ്‌ട്രേലിയക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. മൂന്നാം ദിനം ടി ബ്രെക്ക് സമയത്ത് സംസാരിച്ച സ്മിത്തിന്റെ വാക്കുകൾ ഇങ്ങനെ- ” പിച്ചിൽ വിള്ളലുകൾ വീണു തുടങ്ങി. അത് ഞങ്ങൾക്ക് അത്ര നല്ല ലക്ഷണം അല്ല. നന്നായി ബാറ്റ് ചെയ്യണം.”

എന്തായാലും 500 മുകളിൽ ഒരു കൂറ്റൻ ലീഡ് ആണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

Read more