കേടായ റൺ മെഷീൻ പ്രവർത്തിച്ചപ്പോൾ കിടുങ്ങി പെർത്ത്, കിംഗ് കോഹ്‌ലി റിട്ടേൺസ്; ആരാധകർ ഡബിൾ ഹാപ്പി

വിരാട് കോഹ്‌ലി- ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച് താരങ്ങളിൽ ഒരാളായ താരത്തെ സംബന്ധിച്ച് അത്ര മികച്ച സമയം അല്ലായിരുന്നു ടെസ്റ്റ് ഫോർമാറ്റിൽ. ഒരു കാലത്ത് ഏറ്റവും അധികം ആസ്വദിച്ച പ്രിയ ഫോർമാറ്റ് കുറച്ചുനാളുകളായി താരത്തെ ബുദ്ധിമുട്ടിക്കുകയാണ്. സെഞ്ചുറികളും അർദ്ധ സെഞ്ചുറികളും ഒന്നും നേടാൻ സാധിക്കാതെ ഈ ഫോര്മാറ്റിന് താരം ഒരു ബാധ്യത ആണെന്ന് വരെ ആളുകൾ പറഞ്ഞ് തുടങ്ങി. എന്തായാലും പെർത്തിൽ, ബോളർമാരുടെ പറുദീസയായ പിച്ചിൽ, കോഹ്‌ലി തന്റെ പൂർണ മികവ് കാണിച്ചിരിക്കുകയാണ്. ഇനി ഒരു സെഞ്ചുറിയൊന്നും ടെസ്റ്റിൽ നേടില്ല എന്ന് പറഞ്ഞവരുടെ മുന്നിൽ 143 പന്തിൽ 100 റൺ നേടി കോഹ്‌ലി നിറഞ്ഞാടിയിരിക്കുകയാണ്.

ഇന്നലെ ജയ്‌സ്വാൾ- രാഹുൽ സഖ്യം നിർത്തിയ സ്ഥലത്ത് നിന്ന് ഇന്ത്യ ഇന്ന് തുടങ്ങിയപ്പോൾ ഇരുതാരങ്ങളും മികവ് തുടർന്നു. രാഹുൽ പുറത്തായ ശേഷം മികവ് തുടർന്ന ജയ്‌സ്വാൾ ഓസ്‌ട്രേലിയൻ മണ്ണിലെ ആദ്യ സെഞ്ചുറിയും സ്വന്തമാക്കി. പെർത്ത് സ്റ്റേഡിയം ഇതുവരെ സാക്ഷിയായിട്ടുള്ള ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ജയ്‌സ്വാൾ നടത്തിയത്. ജയ്‌സ്വാൾ 161 റൺ നേടി മടങ്ങിയ ശേഷം കോഹ്‌ലിയുടെ ഊഴമായിരുന്നു.

ഏറെ നാളുകളായി കാണാൻ സാധിക്കാതിരുന്ന പഴയ വിൻ്റേജ് കോഹ്‌ലിയെ ഇന്ന് കാണാൻ സാധിച്ചത്. വിക്കറ്റുകൾക്ക് ഇടയിലൂടെ ഉള്ള ഓട്ടവും ബൗണ്ടറികളും സിക്‌സും ഒകെ നേടി താൻ പഴയ കോഹ്‌ലി തന്നെയാണെന്ന് താരം തെളിയിച്ചു. വാഷിംഗ്‌ടൺ സുന്ദർ, നിതീഷ് റെഡ്ഢി ഉൾപ്പടെ ഉള്ള താരങ്ങളുമായിട്ടുള്ള കൂട്ടുകെട്ടിൽ പൂർണ കഠിനാധ്വാനം കാണിച്ച കോഹ്‌ലി തന്റെ ഫോം തിരിച്ചുപിടിച്ചു എന്ന് തന്നെ പറയാം.

എന്തായാലും കോഹ്‌ലി പുറത്തായതിന് പിന്നാലെ ഡിക്ലയർ ചെയ്ത ഇന്ത്യ ഓസ്‌ട്രേലിയക്ക് മുന്നിൽ 534 റൺസിന്റെ വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്.

Read more