ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ 2024 ലെ ദേശീയ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു. മഗുര 1 മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത് . ഫലം വന്നപ്പോൾ അദ്ദേഹം ജയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ അദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും ജനങ്ങളുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. റാലിക്കിടെ കുട്ടികളുമായി ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
എന്നാൽ ജനുവരി 7 ന് തിരഞ്ഞെടുപ്പ് ഫലം വന്ന ദിനത്തിൽ ഷാകിബ് അതുവരെ പുലർത്തിയിരുന്ന ശാന്തത കൈവിടുകയും ഒരു വ്യക്തിയെ തല്ലുകയും ചെയ്തിരിക്കുന്ന ചിത്രങ്ങൾ ഇതിനോടകം ചർച്ച ആയി കഴിഞ്ഞിരിക്കുകയാണ്. ഷക്കീബ് അൽ ഹസൻ ബൂത്തിൽ പോളിംഗ് സ്റ്റാറ്റസ് കാണാൻ പോയപ്പോൾ ഒരു ആരാധകൻ ഫോട്ടോ എടുക്കാൻ അദ്ദേഹത്തിൻറെ കൈ പിടിച്ചു. ഇതിൽ ക്ഷുഭിതനായ ഷാക്കിബ് ആളെ തല്ലുകയും വൈകാതെ തന്നെ ബൂത്ത് വിട്ട് പോകുകയുമാണ് ചെയ്തത്.
ഷാക്കിബ് അൽ ഹസൻ നേരത്തെയും നിരവധി വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. അമ്പയറെ തല്ലിയതും, സഹതാരങ്ങളോടുള്ള മോശം പെരുമാറ്റവും ഉൾപ്പടെ പല കാലങ്ങളിലും വിവാദ നായകൻ ആയിരുന്നു താരം.
Slap Shot from Shakib 🏏 pic.twitter.com/D2MGqqAhPK
— Zaki Ishtiaque Hussain (@Gunner_811) January 7, 2024
Read more