ഓസ്‌ട്രേലിയെ വിറപ്പിച്ച ഷമാർ ജോസഫ് ആ ഐ.പി.എലിൽ ടീമിലേക്ക്, പ്രമുഖ ടീമുകൾ ജാഗ്രതെ

ലക്നൗ സൂപ്പർ ജയൻറ്സ് അവരുടെ സൂപ്പർ ബോളർ മാർക്ക് വുഡിന് പകരാനായി യുവ വെസ്റ്റ് ഇൻഡീസ് താരം ഷമാർ ജോസഫിനെ ടീമിൽ ഉൾപ്പെടുത്തി. ഈ അടുത്ത് നടന്ന ഓസ്‌ട്രേലിയൻ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ അവിശ്വാസമായ രീതിയിൽ മത്സരത്തിൽ തിരികെ എത്തിച്ച് വിജയം സമ്മാനിച്ച ആളാണ് ഷമാർ.

മിന്നുന്ന പ്രകടനത്തിനി ശേഷം താരത്തെ ഏതെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗ് സ്വന്തമാകുമെന്ന് ഉറപ്പായിരുന്നു. തങ്ങളുടെ സൂപ്പർ ബോളർ മാർക്ക് വുഡിന് പരിക്കേറ്റ് സീസൺ നഷ്ടമാകുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് യുവ വെസ്റ്റ് ഇൻഡീസ് താരത്തെ ലക്നൗ ടീമിൽ എത്തിക്കുന്നത്. 3 കോടി രൂപയ്ക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്.

മാർച്ച 23 മുതലാണ് ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റ് ആരംഭിക്കുന്നത്.

Read more

അന്ന് ഓരോ നിമിഷവും ആവേശം നിറഞ്ഞ മത്സരത്തിൽ എട്ട് റൺസിനാണ് വെസ്റ്റ് ഇൻഡീസ് ജയം നേടിയത്. 27 വർഷത്തിന് ശേഷം ഓസ്ട്രേലിയയിൽ വെസ്റ്റ് ഇൻഡീസ് നേടുന്ന ആദ്യ ജയം കൂടി ആയിരുന്നു ഇത്‌. 216 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ ഷമാർ ജോസഫിന്റെ ഏഴ് വിക്കറ്റ് പ്രകടനമാണ് തകർത്തത്. അവസാന സമയംവരെ ഓസീസ് പൊരുതിയെങ്കിലും 207 റൺസിൽ പോരാട്ടം അവസാനിക്കുകയും ചെയ്തു.