IND vs ZIM: സിംബാംബ്‌വെ പരീക്ഷ ജയിക്കാൻ ഇന്ത്യയെ ശുഭ്മാൻ ഗിൽ നയിക്കും, ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി സഞ്ജു; സീനിയർ താരങ്ങൾ ഇല്ലാത്ത ടീമിൽ അപ്രതീക്ഷിത പേരുകൾ

ടി20 ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന സിംബാംബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ജൂലൈ 6 ന് ആരംഭിക്കുന്ന പര്യടനത്തിന് യുവ ടീമിനെയാണ് ഇന്ത്യ അയക്കാൻ ഉദ്ദേശിക്കുന്നത്. റിസർവ് കളിക്കാരനായി ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന ഇന്ത്യൻ ബാറ്റർ ശുഭ്മാൻ ഗിൽ നായകനായും.

വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ. ഹാർദിക് പാണ്ഡ്യ തുടങ്ങിയ സീനിയർ താരങ്ങൾ ആരും തന്നെ ടീമിന്റെ ഭാഗമല്ല. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ പാനൽ ഹാർദിക് പാണ്ഡ്യയോടും സൂര്യകുമാർ യാദവിനോടും അവരുടെ ലഭ്യതയെക്കുറിച്ച് അന്വേഷിച്ചതായാണ് റിപ്പോർട്ട്. പക്ഷേ ഇരുവരും ടി20 ലോകകപ്പ് ക്ഷീണം ചൂണ്ടിക്കാട്ടി പിന്മാറിയെന്നാണ് അറിയുന്നത്. ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണും രണ്ടാം നമ്പർ വിക്കറ്റ് കീപ്പറായി ദ്രുവ് ജുറെലും ഉള്ള ടീമിൽ റിങ്കു സിങ്ങിന് ഇടം കിട്ടിയിട്ടുണ്ട് എന്നതാണ് ഏറെ സന്തോഷകരമായ വാർത്ത

ഫോമിലുള്ള സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മ, റിയാൻ പരാഗ്, നിതീഷ് റെഡ്ഡി, തുഷാർ ദേശ്പാണ്ഡെ തുടങ്ങിയ ടീമിൽ ഇടം നേടിയിട്ടുണ്ട്. യശസ്വി ജയ്സ്വാൾ ആണ് ഗില്ലിന്റെ ഓപ്പണിങ് പങ്കാളി. ആവേശ് ഖാൻ നേതൃത്വം നൽകുന്ന ബോളിങ് നിരയിൽ ഖലീൽ അഹമ്മദ്, മുകേഷ് കുമാർ എന്നിവർ ഉണ്ടാകും. ബിഷ്‌ണോയ് ആണ് സ്പിൻ ഡിപ്പാർട്മെന്റ് നയിക്കുക.

ടീം : ഗിൽ (ക്യാപ്റ്റൻ), ജയ്‌സ്വാൾ, റുതുരാജ്, അഭിഷേക് ശർമ, റിങ്കു, സഞ്ജു (ഡബ്ല്യുകെ), ജുറെൽ (ഡബ്ല്യുകെ), നിതീഷ് റെഡ്ഡി, റിയാൻ പരാഗ്, സുന്ദർ, ബിഷ്‌ണോയ്, ആവേശ്, ഖലീൽ, മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡെ.

Latest Stories

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല