ടി20 ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന സിംബാംബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ജൂലൈ 6 ന് ആരംഭിക്കുന്ന പര്യടനത്തിന് യുവ ടീമിനെയാണ് ഇന്ത്യ അയക്കാൻ ഉദ്ദേശിക്കുന്നത്. റിസർവ് കളിക്കാരനായി ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന ഇന്ത്യൻ ബാറ്റർ ശുഭ്മാൻ ഗിൽ നായകനായും.
വിരാട് കോഹ്ലി, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ. ഹാർദിക് പാണ്ഡ്യ തുടങ്ങിയ സീനിയർ താരങ്ങൾ ആരും തന്നെ ടീമിന്റെ ഭാഗമല്ല. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ പാനൽ ഹാർദിക് പാണ്ഡ്യയോടും സൂര്യകുമാർ യാദവിനോടും അവരുടെ ലഭ്യതയെക്കുറിച്ച് അന്വേഷിച്ചതായാണ് റിപ്പോർട്ട്. പക്ഷേ ഇരുവരും ടി20 ലോകകപ്പ് ക്ഷീണം ചൂണ്ടിക്കാട്ടി പിന്മാറിയെന്നാണ് അറിയുന്നത്. ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണും രണ്ടാം നമ്പർ വിക്കറ്റ് കീപ്പറായി ദ്രുവ് ജുറെലും ഉള്ള ടീമിൽ റിങ്കു സിങ്ങിന് ഇടം കിട്ടിയിട്ടുണ്ട് എന്നതാണ് ഏറെ സന്തോഷകരമായ വാർത്ത
ഫോമിലുള്ള സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മ, റിയാൻ പരാഗ്, നിതീഷ് റെഡ്ഡി, തുഷാർ ദേശ്പാണ്ഡെ തുടങ്ങിയ ടീമിൽ ഇടം നേടിയിട്ടുണ്ട്. യശസ്വി ജയ്സ്വാൾ ആണ് ഗില്ലിന്റെ ഓപ്പണിങ് പങ്കാളി. ആവേശ് ഖാൻ നേതൃത്വം നൽകുന്ന ബോളിങ് നിരയിൽ ഖലീൽ അഹമ്മദ്, മുകേഷ് കുമാർ എന്നിവർ ഉണ്ടാകും. ബിഷ്ണോയ് ആണ് സ്പിൻ ഡിപ്പാർട്മെന്റ് നയിക്കുക.
Read more
ടീം : ഗിൽ (ക്യാപ്റ്റൻ), ജയ്സ്വാൾ, റുതുരാജ്, അഭിഷേക് ശർമ, റിങ്കു, സഞ്ജു (ഡബ്ല്യുകെ), ജുറെൽ (ഡബ്ല്യുകെ), നിതീഷ് റെഡ്ഡി, റിയാൻ പരാഗ്, സുന്ദർ, ബിഷ്ണോയ്, ആവേശ്, ഖലീൽ, മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡെ.