അനാവശ്യ വാർത്താ സമ്മേളനങ്ങൾ നടത്തി മതത്തിന്റെ കാർഡ് ഇറക്കി കളിക്കുകയാണ് ചില താരങ്ങൾ, അവിടെ നടക്കുന്നത് ഗ്രൂപ്പിസം ആണ്; തുറന്നടിച്ച്അഹമ്മദ് ഷെഹ്‌സാദ്

2024 ടി20 ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെട്ടതിന് ശേഷം മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം അഹമ്മദ് ഷെഹ്‌സാദ് നിലവിൽ പാക് ലോകകപ്പ് ടീമിന്റെ ഭാഗമായ താരങ്ങളെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. അനാവശ്യ പത്രസമ്മേളനങ്ങൾ നടത്തുന്നതിനും മതം കാർഡ് ഉപയോഗിച്ച് കളിക്കുന്നതും പാക് ടീമിന്റെ നാശത്തിന് കാരണമായി എന്നാണ് മുൻ താരം പറഞ്ഞത്.

ബാബർ അസമും കൂട്ടരും ടീമിൽ ഗ്രൂപ്പുണ്ടാക്കിയെന്നും ലോകകപ്പ് സമയത്ത് പോലും ടീമിൽ ഒത്തൊരുമ കൊണ്ടുവരാൻ സാധിച്ചില്ലെന്നും പറഞ്ഞ ഷെഹ്‌സാദ് X-ൽ ഇങ്ങനെ എഴുതി

“ചില കളിക്കാർ ലോകകപ്പിലെ മോശം പ്രകടനം മറച്ചുവെച്ച് അനാവശ്യ വാർത്താ സമ്മേളനങ്ങൾ നടത്തി മതത്തിൻ്റെ കാർഡ് കളിക്കുന്നത് ശരിക്കും നിരാശാജനകമാണ്. അവരുടെ ഫിറ്റ്‌നസിൻ്റെ കാര്യത്തിൽ അവർ കള്ളം പറയുകയും കളിക്കളത്തിൽ പരിക്ക് ഉൾപ്പടെ ഉള്ളവ അഭിനയിക്കുകയും ചെയ്യുന്നു. ഇതൊക്കെ മതം നിങ്ങളെ പഠിപ്പിക്കുന്നുണ്ടോ? മറ്റുള്ളവരെ കബളിപ്പിക്കാനും വയലിൽ കള്ളം പറയാനും മതം നിങ്ങളെ പഠിപ്പിക്കുന്നുണ്ടോ?

“ഫീൽഡിൽ പ്രകടനം നടത്താൻ നിങ്ങൾക്ക് പണം ലഭിക്കുന്നു, പകരം നിങ്ങൾ ടീമിലെ ഗ്രൂപ്പിംഗിൽ ചേരുന്നു. പൂർണ്ണ നിശ്ചയദാർഢ്യത്തോടെ നമ്മുടെ ഉത്തരവാദിത്തം നിറവേറ്റാനാണ് മതം നമ്മെ പഠിപ്പിക്കുന്നത്, നമ്മുടെ കഷ്ടപ്പാടുകളിൽ കള്ളം പറയരുത്” അദ്ദേഹം തുടർന്നു.

മുഹമ്മദ് റിസ്‌വാൻ പത്രസമ്മേളനത്തിൽ മതം പ്രചരിപ്പിച്ചുള്ള സംസാരം നടത്തിയതിന് ശേഷമാണ് ഷെഹ്‌സാദ് പ്രതികരണം അറിയിച്ചത്. എക്‌സിൽ പങ്കിട്ട ഒരു വീഡിയോയിൽ വിക്കറ്റ് കീപ്പർ-ബാറ്റർ ഇങ്ങനെ പറഞ്ഞു:

“ഓരോ വ്യക്തിയും രണ്ട് കാര്യങ്ങളുടെ ബ്രാൻഡ് അംബാസഡറാണെന്ന് ഞാൻ കരുതുന്നു. അവൻ ഒരു മുസ്ലീമാണെങ്കിൽ, അവൻ ലോകത്ത് എവിടെ പോയാലും ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നു. രണ്ടാമതായി, അദ്ദേഹം പാകിസ്ഥാൻ്റെ ബ്രാൻഡ് അംബാസഡറാണ്. ആളുകൾ എന്താണ് പറയുന്നത്, ഞങ്ങൾ അത് കാര്യമാക്കുന്നില്ല. ”

എന്തായാലും പാകിസ്ഥാൻ ക്രിക്കറ്റിന് ഇപ്പോൾ ഒട്ടും നല്ല സമയം അല്ല എന്ന് വ്യക്തമാണ്.