ഇന്ത്യൻ പ്രീമിയർ ലീഗിനെ വെല്ലുന്ന ഐറ്റവുമായി ദക്ഷിണാഫ്രിക്ക, താരങ്ങൾക്ക് വിലക്ക്; വലിയ പദ്ധതികൾ

ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന അടുത്ത വർഷം ജനുവരിയിൽ മൂന്ന് ഏകദിനങ്ങൾ കളിക്കാൻ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (സിഎസ്‌എ) വിസമ്മതിച്ചു. പുതിയ ആഭ്യന്തര ടി20 മത്സരം ആരംഭിക്കാൻ ഇരിക്കുന്നതോടെ സിഡ്‌നി ടെസ്റ്റിന് ശേഷം കളിക്കാരെ ഓസ്‌ട്രേലിയയിൽ തന്നെ തുടരുന്നതിൽ നിന്നും ബോർഡ് വിലക്കി.

തുടക്കത്തിൽ മൂന്ന് ടെസ്റ്റുകൾക്കും മൂന്ന് ഏകദിനങ്ങൾക്കുമായി ഷെഡ്യൂൾ ചെയ്തിരുന്ന ഒരു ബ്ലോക്ക്ബസ്റ്റർ സീസണിനായി പ്രോട്ടീസ് ഓസ്‌ട്രേലിയയിൽ പര്യടനം നടത്തും. പര്യടനം ഡിസംബർ 17-ന് ആരംഭിക്കുകയും കൃത്യമായി ഒരു മാസത്തിന് ശേഷം അവസാനിക്കുകയും ചെയ്യും; എന്നിരുന്നാലും, ഏകദിന മത്സരം നടക്കുന്ന സമയത്ത് തന്നെ തങ്ങൾക്ക് പുതിയ ലീഗ് ആരംഭിക്കണം എന്നതിനാൽ തന്നെ സൗത്ത് ആഫ്രിക്കയുടെ അഭ്യർത്ഥന പ്രകാരം മത്സരം ക്യാൻസൽ ചെയ്യുക ആയിരുന്നു.

തീയതികൾ പുനഃപരിശോധിക്കാൻ ദക്ഷിണാഫ്രിക്കൻ കൌണ്ടർപാർട്ട് തങ്ങളോട് ആവശ്യപ്പെട്ടെങ്കിലും പുതിയ ഡേറ്റ് ഒന്നും ഇല്ലെന്നും ഓസ്ട്രേലിയ പറഞ്ഞു.

“ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയുടെ സമയം ഭാവി പര്യടന പരിപാടിയിൽ നിശ്ചയിച്ചിട്ടുണ്ടെങ്കിലും, മൂന്ന് മത്സരങ്ങളുടെ തീയതികൾ പുനഃപരിശോധിക്കാൻ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഞങ്ങൾക്ക് അടുത്തിടെ അഭ്യർത്ഥന ഉണ്ടായിരുന്നു, പക്ഷേ ഇതുവരെ ബദൽ തീയതികൾ കണ്ടെത്താൻ കഴിഞ്ഞില്ല.”

Read more

വളരെ പ്രതീക്ഷയോടെയാണ് ദക്ഷിണാഫ്രിക്ക ലീഗ് ആരംഭിക്കുന്നത്.