ടി20 ലോകകപ്പല്ല, ഇത് പക്കാ ടെസ്റ്റ്; മുട്ടിടിച്ച് ബാറ്റര്‍മാര്‍, നിരാശരായി ക്രിക്കറ്റ് പ്രേമികള്‍

ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് ജയം. ബാറ്റര്‍മാരുടെ ശവപ്പറമ്പായി മാറിയ നസൗവ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക മൂന്നക്കം കടന്നില്ല. വെറും 77 റണ്‍സിനാണ് ലങ്കന്‍ ടീം കൂടാരംകയറിയത്. മറുവശത്ത് അനായാസ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക കഷ്ടപ്പെട്ട് 16.2 ഓവറിലാണ് ലക്ഷ്യം മറികടന്നത്.

27 ബോളില്‍ ഒരു സിക്സ്സിന്‍റെ അകമ്പടിയില്‍ 20 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. റീസാ ഹെന്‍ഡ്രിക്‌സ് 4, എയ്ഡന്‍ മാര്‍ക്രം 12, ട്രിസ്റ്റന്‍ സ്റ്റബ്‌സ് 13, ക്ലാസെന്‍ 19*,  മില്ലര്‍ 6* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ലങ്കയ്ക്കായി ഹസരങ്ക രണ്ടും ദസന്‍ ഷനക, നുവാന്‍ തുഷാര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

30 ബോളില്‍ 19 റണ്‍സെടുത്ത സുശാന്‍ മെന്‍ഡീസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. കമിന്ദു മെന്‍ഡിസ് 11, എയ്ഞ്ചലോ മാത്യൂസ് 16 എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ദക്ഷിണാഫ്രിക്കായി ആന്റിച്ച് നോര്‍ജെ നാല് വിക്കറ്റ് വീഴ്ത്തി. കേശവ് മഹാരാജ്, കഗിസോ റബാഡ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബാര്‍ട്ട്മാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

ഫാസ്റ്റ് ബോളര്‍മാര്‍ക്കു മികച്ച സ്വിങും ബൗണ്‍സുമെല്ലാം നല്‍കിയ പിച്ച് സ്പിന്നര്‍മാരെയും കൈവിടാതെ വന്നതോടെ ബാറ്റര്‍മാര്‍ ശരിക്കും പാടുപെട്ടു. ഔട്ട്ഫീല്‍ഡ് സ്ലോയായതു കാരണം ഗ്രൗണ്ട് ഷോട്ടുകള്‍ ബൗണ്ടറിയിലെത്താതെ പാതിയില്‍ നിന്നപ്പോള്‍ വായുവിലൂടെയുള്ള റിസ്‌ക്കി ഷോട്ടുകള്‍ മാത്രമാണ് സിക്സറിലോ, ഫോറിലോ കലാശിച്ചത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍