ഓസ്ട്രേലിയ – ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ കനത്ത മഴയും ചുഴലിക്കാറ്റും. മഴയ്‌ക്കൊപ്പം വീശിയടിച്ച ചുഴലിക്കാറ്റ് സ്റ്റേഡിയത്തിന് കനത്ത നാശം വിതച്ചു. താത്കാലികമായി നിര്‍മിച്ച ഗാലറികളില്‍ ഒന്ന് തകര്‍ന്നു. മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് പതിച്ചു.
ഓസ്‌ട്രേലിയന്‍ ടീം അംഗങ്ങള്‍ ഇരുന്ന ഡഗൗട്ടിനു തൊട്ടുമുന്നിലേക്കാണ് തകര്‍ന്ന ഗ്ലാസ് പാളികളിലൊന്ന് തെറിച്ചു വീണത്. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കോ ഗ്രൗണ്ട് സ്റ്റാഫുകളില്‍ക്കോ കാണികള്‍ക്കോ പരുക്കുപറ്റിയിട്ടില്ലെന്നാണു റിപ്പോര്‍ട്ട്.
ഗാലറിയില്‍ ഒരുക്കിയിരുന്ന കസേരകളില്‍ പലതും പറന്ന് പോയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ടീം ഗ്രൗണ്ടിലേക്ക് വരുന്ന സമയത്തായിരുന്നു സംഭവം. കനത്ത മഴയും കാറ്റും തുടരുന്നതോടെ രണ്ടാം ദിവസത്തെ കളി വൈകി. ഉച്ചയ്ക്ക് ശേഷമാണ് മത്സരം ആരംഭിക്കാനായത്.
Read more
ആദ്യ ഇന്നിംഗ്സില്‍ 212 റണ്‍സിന് പുറത്തായ ലങ്കയ്ക്കെതിരേ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലായിരുന്നു.