സച്ചിനെയും പിന്നിലാക്കി അപൂര്‍വ നേട്ടത്തിനൊപ്പം: സ്റ്റീവ് സ്മിത്ത് പുതിയ ഉയരത്തില്‍

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ജയത്തിലേക്കു നീങ്ങുകയായിരുന്ന ഇംഗ്ലീഷ് ടീമിനെ സമനിലയില്‍ തളച്ച ഓസ്‌ട്രേലിയന്‍ ടീമില്‍ നിര്‍ണായകമായത് സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി നേട്ടമാണ്. പുറത്താകാതെ സ്്മിത്ത് നേടിയ 102 റണ്‍സാണ് ഓസ്‌ട്രേലിയയ്ക്ക് രക്ഷയായത്. 275 ബോളില്‍ നിന്നാണ് സ്മിത്ത് 102 റണ്‍സെടുത്തത്.

ഇതോടെ, മെല്‍ബണില്‍ തുടര്‍ച്ചയായി നാല് സെഞ്ച്വറികള്‍ നേടുന്ന താരമെന്ന ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പം സ്റ്റീവ് സ്മിത്ത് എത്തി. ഈ കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍ നേടുന്ന താരമെന്ന നേട്ടവും സ്മിത്തിനൊപ്പമാണ്. 1305 റണ്‍സാണ് 2017ല്‍ സ്മിത്ത് നേടിയത്. ഒരു കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് നേട്ടം ഇത് നാലാം തവണയാണ് സ്മിത്ത് സ്വന്തമാക്കിയത്. ഇതിന് മുമ്പ് ഓസ്‌ട്രേലിയയുടെ തന്നെ മാത്യൂ ഹൈഡനാണ് ഈ നേട്ടം കരസ്ഥമാക്കിയിരുന്നത്.

ടെസ്റ്റ് ക്രിക്റ്റില്‍ 23 സെഞ്ച്വറികള്‍ അതിവേഗം നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും സ്മിത്തിനൊപ്പമാണ്. ഡോണ്‍ ബ്രാഡ്മാന്‍, സുനില്‍ ഗവാസ്‌ക്കര്‍ എന്നിവരാണ് സ്മിത്തിന് മുന്നിലുള്ളത്. 110 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്മിത്ത് ഇത്രയും സെഞ്ച്വികള്‍ നേടിയത്. അതേസമയം, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ നേട്ടം കരസ്ഥമാക്കിയിരുന്നത് 123 ഇന്നിങ്‌സുകളില്‍ നിന്നാണ്.