ട്രെവര്‍ ബെയിലിസ്സ് പരിശീലകനായി പുതിയ ടീമിലേക്ക്, കരാര്‍ മൂന്ന് വര്‍ഷത്തേക്ക്

മുന്‍ ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ് ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്‌നി തണ്ടറുമായി കരാറിലെത്തി. തണ്ടറുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് ട്രെവര്‍ എത്തിയിരിക്കുന്നത്. നിലവിലെ കോച്ച് ഷെയിന്‍ ബോണ്ട് പിന്മാറിയ ഒഴിവിലേക്കാണ് ബെയിലിസ്സ് എത്തുന്നത്.

തണ്ടര്‍ കഴിഞ്ഞ കുറച്ച് സീസണായി മികച്ച രീതിയിലാണ് ബിഗ് ബാഷില്‍ കളിക്കുന്നതെന്നും കുറച്ച് കൂടി മികച്ച നിലയില്‍ വരും സീസണുകളില്‍ ടീമിനെ എത്തിക്കുവാനാകുമെന്നാണ് പ്രതീക്ഷയെന്നും ബെയിലിസ് വ്യക്തമാക്കി.

2019 ലോകകപ്പ് വിജയിച്ച ഇംഗ്ലണ്ടിന്റെ പരിശീലകന്‍ ആയിരുന്നു ബെയിലിസ്. നിലവില്‍ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലകന്‍ കൂടിയാണ് ബെയിലിസ്.

Read more

സിഡ്‌നി സിക്‌സേഴ്‌സിന്റെ കോച്ചായി ബൈയിലിസ് മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ ടീം കിരീടം നേടിയപ്പോളും ബെയിലിസ് ആയിരുന്നു കോച്ച്.