T20 World Cup 2024: 'സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കരുത്'; തുറന്നടിച്ച് മുന്‍ താരം

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. പ്രധാനമായും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആര് വരണം എന്നതാണ് വിഷയം. ഋഷഭ് പന്ത്, കെ.എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങി നിരവധി പേരാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ക്രിസ് ശ്രീകാന്ത്. ടി20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തരുതെന്നാണ് ശ്രീകാന്ത് പറയുന്നത്.

സഞ്ജു സാംസണ്‍ ലോകകപ്പില്‍ കളിക്കാന്‍ പാടില്ല. കാരണം അദ്ദേഹത്തിനു മൂന്നാം നമ്പറിലോ, നാലാം നമ്പറിലോ മാത്രമേ ബാറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. പക്ഷെ ഈ രണ്ടു സ്പോട്ടുകളിലും ഒഴിവില്ല.

സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഈ സ്പോട്ടുകള്‍ റിസര്‍വ് ചെയ്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ സഞ്ജുവിനെ ടീമിനു ആവശ്യവുമില്ല. ഓപ്പണിങ് സ്പോട്ടിലേക്കു രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും സ്ഥാനമുറപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

ലോകകപ്പില്‍ ഋഷഭ് പന്തായിരിക്കണം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. കെഎല്‍ രാഹുലിനെ ബാക്കപ്പായും ഉള്‍പ്പെടുത്താം- ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?