ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. പ്രധാനമായും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആര് വരണം എന്നതാണ് വിഷയം. ഋഷഭ് പന്ത്, കെ.എല്‍ രാഹുല്‍, സഞ്ജു സാംസണ്, ഇഷാന് കിഷന് തുടങ്ങി നിരവധി പേരാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ക്രിസ് ശ്രീകാന്ത്. ടി20 ലോകകപ്പിനുള്ള സ്ക്വാഡില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തരുതെന്നാണ് ശ്രീകാന്ത് പറയുന്നത്.
സഞ്ജു സാംസണ് ലോകകപ്പില്‍ കളിക്കാന്‍ പാടില്ല. കാരണം അദ്ദേഹത്തിനു മൂന്നാം നമ്പറിലോ, നാലാം നമ്പറിലോ മാത്രമേ ബാറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. പക്ഷെ ഈ രണ്ടു സ്പോട്ടുകളിലും ഒഴിവില്ല.
സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഈ സ്പോട്ടുകള്‍ റിസര്‍വ് ചെയ്തു കഴിഞ്ഞു. അതുകൊണ്ടു തന്നെ സഞ്ജുവിനെ ടീമിനു ആവശ്യവുമില്ല. ഓപ്പണിങ് സ്പോട്ടിലേക്കു രോഹിത് ശര്‍മയും വിരാട് കോഹ്ലിയും സ്ഥാനമുറപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
Read more
ലോകകപ്പില്‍ ഋഷഭ് പന്തായിരിക്കണം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. കെഎല്‍ രാഹുലിനെ ബാക്കപ്പായും ഉള്‍പ്പെടുത്താം- ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു