ടി20 ലോകകപ്പ് 2024: 'അത് നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല'; വീരേന്ദര്‍ സെവാഗിനെതിരെ ഷക്കീബ് അല്‍ ഹസന്‍

ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ ബംഗ്ലാദേശ് താരം ഷക്കീബ് അല്‍ ഹസന്‍ കടുത്ത വിമര്‍ശനത്തിന് വിധേയനാകുയിരുന്നു. മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ശ്രീലങ്കയ്ക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം എട്ട്, മൂന്ന് റണ്‍സ് നേടി മടങ്ങി. എന്നിരുന്നാലും, ഷക്കീബ് നെതര്‍ലന്‍ഡ്സിനെതിരെ തന്റെ ക്ലാസ് കാണിച്ചു. 46 പന്തില്‍ 64 റണ്‍സ് അടിച്ച് തന്റെ രാജ്യത്തിന് എന്ത് വിലകൊടുത്തും വിജയിക്കേണ്ട ഒരു മത്സരത്തില്‍ അദ്ദേഹം തിളങ്ങി.

എന്നിരുന്നാലും, ടി20 ലോകകപ്പില്‍ തന്റെ രാജ്യത്തിനായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്താത്തതിന് വീരേന്ദര്‍ സെവാഗ് ഷക്കീബിന് നേരെ ആഞ്ഞടിച്ചു. ക്രിക്ബസ് ഷോയില്‍ സംസാരിക്കവെ, താരം സ്വയം ലജ്ജിക്കണമെന്നും ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കണമെന്നും സെവാഗ് പറഞ്ഞു.

നിങ്ങള്‍ വളരെ പരിചയസമ്പന്നനായ കളിക്കാരനാണ്, നിങ്ങള്‍ മുമ്പ് ക്യാപ്റ്റനായിരുന്നു. എന്നാല്‍ നിങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ എങ്ങനെയാണ്. നിങ്ങള്‍ക്ക് സ്വയം ലജ്ജ തോന്നുകയും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും വേണം- എന്നാണ് സെവാഗ് പറഞ്ഞത്

മത്സരശേഷം, സെവാഗിന്റെ അഭിപ്രായക്കെക്കുറിച്ച് ഷക്കീബിനോട് ചോദിച്ചപ്പോള്‍, കളിക്കളത്തിലെ പ്രകടനത്തിലൂടെ ഒരു കളിക്കാരന്‍ തന്റെ വിമര്‍ശകര്‍ക്ക് എപ്പോഴും മറുപടി നല്‍കണമെന്നാണ് താന്‍ കരുതുന്നതെന്ന് താരം പറഞ്ഞു.

മറ്റൊരാള്‍ക്ക് ഉത്തരം നല്‍കാന്‍ വേണ്ടി ഒരു കളിക്കാരനും ഒരിക്കലും കളിക്കില്ല. ഒരു കളിക്കാരന്റെ ചുമതല അവന്‍ ബാറ്ററാണെങ്കില്‍ ബാറ്റ് ചെയ്യുക, ടീമിന് സംഭാവന നല്‍കുക, ഒരു ബോളറാണെങ്കില്‍ നന്നായി ബോള്‍ ചെയ്യുക. വിക്കറ്റുകള്‍ ചിലപ്പോള്‍ ഭാഗ്യത്തെ ആശ്രയിച്ചിരിക്കുന്നു, അവന്‍ ഒരു ഫീല്‍ഡറാണെങ്കില്‍ റണ്‍സ് ലാഭിക്കുക, വരുന്ന ക്യാച്ചുകള്‍ എടുക്കുക.

ഇവിടെ ആരോടും ഉത്തരം പറയാന്‍ ഒന്നുമില്ല. നിലവിലെ ഒരു കളിക്കാരന് അവനില്‍നിന്ന് പ്രതീക്ഷിക്കുന്നത്ര ടീമിലേക്ക് സംഭാവന നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ അത് സാധാരണയായി ഒരുപാട് ചോദ്യങ്ങള്‍ ക്ഷണിച്ചുവരുത്തും. അത് വളരെ മോശം കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല- ഷക്കീബ് പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് നേപ്പാളിനെ നേരിടും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം