ടി20 ലോകകപ്പ് 2024: 'എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഉറപ്പില്ല..', ദുരവസ്ഥ തുറന്നുപറഞ്ഞ് രോഹിത്, പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് ആശങ്ക

ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് തനിക്ക് ഉറപ്പില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ടീമിലെ എല്ലാം താരങ്ങളും സംഭാവന ചെയ്യേണ്ട തരത്തിലുള്ള പിച്ചാണിതെന്നും പാകിസ്ഥാനെതിരെ കരുതിയിറങ്ങണമെന്നും രോഹിത് പറഞ്ഞു.

ഇത്തരം പിച്ചില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് തീര്‍ത്തും നിശ്ചയമില്ല. അത് ടോസ് സമയത്തും ഞാന്‍ അത് പറഞ്ഞിരുന്നു. അഞ്ച് മാസം മാത്രം പഴക്കമാണ പിച്ചിനുള്ളത്. ഞങ്ങള്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പോലും പിച്ചിന്റെ സ്വഭാവം മാറിയെന്ന് തോന്നിയില്ല.

ബോളര്‍മാര്‍ക്ക് ഏറെ സഹായം ലഭിക്കുന്ന പിച്ചാണിത്. കൃത്യമായ സ്ഥലത്ത് പിച്ച് ചെയ്യിപ്പിച്ചാല്‍ മാത്രം മിതയാവും. അര്‍ഷ്ദീപ് ഒഴികെ മറ്റു പേസര്‍മാര്‍ക്കെല്ലാം ധാരാളം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചുള്ള പരിചയമുണ്ട്. രണ്ട് വിക്കറ്റുകള്‍ ഞങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി.

ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍, ഞങ്ങള്‍ക്ക് ബാലന്‍സ് വേണമെന്നായിരുന്നു ആഗ്രഹം. ഇവിടെ നാല് സ്പിന്നര്‍മാരെ കളിപ്പിക്കാനാവില്ല. സാഹചര്യം നോക്കിയാണ് നാല് പേസര്‍മാരെ കളിപ്പിച്ചത്. എനിക്ക് ഇപ്പോഴും അറിയില്ല, ഇത്തരം പിച്ചുകളില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന്.

പാകിസ്ഥാനെതിരെ വലിയ തയ്യാറെടുപ്പുകള്‍ നടത്തണം. ടീമിലെ എല്ലാം താരങ്ങളും സംഭാവന ചെയ്യേണ്ട തരത്തിലുള്ള പിച്ചാണിത്. പിച്ചില്‍ സമയം ചെലവഴിച്ച് ഷോട്ടുകള്‍ കളിക്കേണ്ടി വരും- രോഹിത് പറഞ്ഞു.