ടി20 ലോകകപ്പ് 2024: സെമിയില്‍ ആരൊക്കെ പ്രവേശിക്കും?, പ്രവചിച്ച് മാര്‍ട്ടിന്‍ ഗപ്റ്റില്‍

ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തി ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍. 20 രാജ്യങ്ങല്‍ മാറ്റുരയ്ക്കുന്ന മത്സരത്തില്‍ സെമിയില്‍ എത്തുന്ന നാലു ടീമുകള്‍ ഏതൊക്കെയായിരിക്കുമെന്നാണ് താരം പ്രവചിച്ചത്. ഏഷ്യയില്‍നിന്നും ഒരു ടീം മാത്രമാണ് താരത്തിന്റെ ലിസ്റ്റില്‍ ഇടംപിടിച്ചത്.

സെമി ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുകയെന്നത് കടുപ്പമേറിയ കാര്യം തന്നെയാണ്. എങ്കിലും സെമിയിലെ ഫേവറിറ്റുകളായി ഞാന്‍ തിരഞ്ഞെടുക്കുക ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നിവരെയായിരിക്കും. നാലാമത്തെ ടീമിന്റെ കാര്യത്തില്‍ എനിക്കു തീരുമാനമെടുക്കാന്‍ സാധിക്കുന്നില്ല. ഇംഗ്ലണ്ട്, പാകിസ്ഥാന്‍ എന്നിവയിലൊന്നായിരിക്കും സെമി ഫൈനലിലെ നാലാമത്തെ ടീം- ഗപ്റ്റില്‍ വ്യക്തമക്കി.

അമേരിക്കയും വെസ്റ്റിന്‍ഡീസും സംയുക്തമായാണ് ടി20 ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്. ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ മാത്രമേ അമേരിക്കയില്‍ നടക്കുകയുള്ളൂ. ഫൈനലുള്‍പ്പെടെ ബാക്കിയെല്ലാ മത്സരങ്ങളും വിന്‍ഡീസില്‍ നടക്കും.

Read more

20 ടീമുകളാണ് കുട്ടി ക്രിക്കറ്റിലെ ലോക ചാംപ്യന്‍ പട്ടത്തിനു വേണ്ടി പോരടിക്കുക. ഇതാദ്യമായാണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇത്രയുമധികം ടീമുകള്‍ അണിനിരക്കുന്നത്. ജൂണ്‍ ഒന്നിന് ടൂര്‍ണമെന്റ് ആരംഭിക്കും.