ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

ലോർഡ് താക്കൂർ എന്ന പേരിലാണ് ഷാർദൂൽ താക്കൂർ ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്നത്. നിർണായക സമയത്ത് വിക്കറ്റ് വീഴ്ത്താനും റൺ നേടാനുമുള്ള കഴിവുകൊണ്ടാണ് താരത്തെ ലോർഡ് എന്ന പേരിൽ വിളിച്ചത്. എന്തായാലും സ്വന്തം ടീമിന് അല്ല താൻ എതിരാളികൾക്ക് ആണ് ലോർഡ് എന്ന് താക്കൂർ തെളിയിച്ചിരിക്കുകയാണ്.

ഇന്ന് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ താരം 4 ഓവറിൽ വഴങ്ങിയത് 61 റൺസാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും അതിലൊന്ന് ഫീൽഡറായ മിച്ചലിന്റെ അസാധാരണ മികവ് ഇല്ലായിരുന്നെങ്കിൽ സിക്സ് പോകേണ്ട പന്ത് ആയിരുന്നു. ചുരുക്കി പറഞ്ഞാൽ ചെന്നൈക്ക് ജയം കൂടിയേ തീരു എന്ന അവസ്ഥ ഉള്ള കളിയിലാണ് താരം ഈ ദുരന്ത പ്രകടനം നടത്തിയത് എന്ന് ചിന്തിക്കണം.

ചെന്നൈ നിരയിൽ ഇന്ന് ഇലവനിൽ കളിച്ചതിൽ ഏറ്റവും പരിചയസമ്പത്തുള്ള താരം ആയിട്ടും അതിന്റെ യാതൊരു നിലവാരവും കാണിക്കാതെ സ്കൂൾ കുട്ടികൾക്ക്ക് പന്തെറിയുന്ന രീതിയിലാണ് താരം ഇന്ന് ആർസിബി ബാറ്റർമാരെ നേരിട്ടത്. അവർ ആകട്ടെ നന്ദി ഉണ്ട് താക്കൂർ എന്ന രീതിയിൽ അതെല്ലാം തകർത്തടിച്ചു. ” താരം ഓവർ റേറ്റഡ്” ആണെന്നും ഒരു ടീമും ഇത്തരം ടൂർണമെന്റിൽ കളിപ്പിക്കരുതെന്നുമാണ് ആരാധകർ ഇന്നത്തെ പ്രകടനത്തിന് ശേഷം പറയുന്നത്.

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് 219 റൺസ് വിജയലക്ഷ്യം ആണ് കിട്ടിയത്. അതേസമയം പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈ ഇന്ന് 201 റൺസ്നേടിയാൽ മതിയാകും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബിക്ക് ഫാഫ് ഡു പ്ലെസിസ് (39 പന്തിൽ 54), വിരാട് കോലി (29 പന്തിൽ 47), രജത് പടിധാർ (23 പന്തിൽ 41), കാമറൂൺ ഗ്രീൻ (17 പന്തിൽ പുറത്താവാതെ 38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ആർസിബിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ ചെന്നൈക്ക് 19 റൺ എടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?