ലോർഡ് താക്കൂർ എന്ന പേരിലാണ് ഷാർദൂൽ താക്കൂർ ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്നത്. നിർണായക സമയത്ത് വിക്കറ്റ് വീഴ്ത്താനും റൺ നേടാനുമുള്ള കഴിവുകൊണ്ടാണ് താരത്തെ ലോർഡ് എന്ന പേരിൽ വിളിച്ചത്. എന്തായാലും സ്വന്തം ടീമിന് അല്ല താൻ എതിരാളികൾക്ക് ആണ് ലോർഡ് എന്ന് താക്കൂർ തെളിയിച്ചിരിക്കുകയാണ്.
ഇന്ന് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ താരം 4 ഓവറിൽ വഴങ്ങിയത് 61 റൺസാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും അതിലൊന്ന് ഫീൽഡറായ മിച്ചലിന്റെ അസാധാരണ മികവ് ഇല്ലായിരുന്നെങ്കിൽ സിക്സ് പോകേണ്ട പന്ത് ആയിരുന്നു. ചുരുക്കി പറഞ്ഞാൽ ചെന്നൈക്ക് ജയം കൂടിയേ തീരു എന്ന അവസ്ഥ ഉള്ള കളിയിലാണ് താരം ഈ ദുരന്ത പ്രകടനം നടത്തിയത് എന്ന് ചിന്തിക്കണം.
ചെന്നൈ നിരയിൽ ഇന്ന് ഇലവനിൽ കളിച്ചതിൽ ഏറ്റവും പരിചയസമ്പത്തുള്ള താരം ആയിട്ടും അതിന്റെ യാതൊരു നിലവാരവും കാണിക്കാതെ സ്കൂൾ കുട്ടികൾക്ക്ക് പന്തെറിയുന്ന രീതിയിലാണ് താരം ഇന്ന് ആർസിബി ബാറ്റർമാരെ നേരിട്ടത്. അവർ ആകട്ടെ നന്ദി ഉണ്ട് താക്കൂർ എന്ന രീതിയിൽ അതെല്ലാം തകർത്തടിച്ചു. ” താരം ഓവർ റേറ്റഡ്” ആണെന്നും ഒരു ടീമും ഇത്തരം ടൂർണമെന്റിൽ കളിപ്പിക്കരുതെന്നുമാണ് ആരാധകർ ഇന്നത്തെ പ്രകടനത്തിന് ശേഷം പറയുന്നത്.
Read more
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് 219 റൺസ് വിജയലക്ഷ്യം ആണ് കിട്ടിയത്. അതേസമയം പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈ ഇന്ന് 201 റൺസ്നേടിയാൽ മതിയാകും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബിക്ക് ഫാഫ് ഡു പ്ലെസിസ് (39 പന്തിൽ 54), വിരാട് കോലി (29 പന്തിൽ 47), രജത് പടിധാർ (23 പന്തിൽ 41), കാമറൂൺ ഗ്രീൻ (17 പന്തിൽ പുറത്താവാതെ 38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ആർസിബിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ ചെന്നൈക്ക് 19 റൺ എടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു.